കെ കൃഷ്ണന്‍കുട്ടി വാര്‍ത്താ സമ്മേളനത്തിനിടെ  
Kerala

'കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞു, ബാഗും തൂക്കി വന്ന് പരിസ്ഥിതിക്കാര്‍ തടസം നില്‍ക്കുന്നു; വൈദ്യുതി പദ്ധതികള്‍ പലതും മുടക്കി'

കുരിയാര്‍ക്കുറ്റി ജല വൈദ്യതി പദ്ധതിയില്‍ എല്ലാ പണിയും കഴിഞ്ഞ് ജനറേറ്റര്‍ വരെ കൊണ്ടുവച്ച ശേഷം മൃഗങ്ങള്‍ക്ക് കിഴക്കും പടിഞ്ഞാറും പോകാന്‍ തടസം വരുമെന്ന് പറഞ്ഞ് ബഹളം വച്ചതോടെ ആ പദ്ധതി അവസാനിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ വൈദ്യുതി പദ്ധതികളും പലകാരണങ്ങള്‍ പറഞ്ഞ് മുടക്കിയത് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞ് ചിലത് തടസ്സപ്പെടുത്തി. ഒന്നോ രണ്ടോ പേര്‍ ബാഗ് തൂക്കി വന്ന് പരിസ്ഥിതിവാദം പറഞ്ഞ് ചിലയിടങ്ങളില്‍ തടസം നിന്നു. അതിനെല്ലാം പിന്തുണയുമായി മാധ്യമങ്ങളും ഒപ്പം നിന്നെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'ഇവിടെ ഒരു ഡാം കെട്ടാന്‍ പുറപ്പെട്ടാല്‍ അവിടെ ഒരാള്‍ ബാഗും തൂക്കി വന്ന് പരിസ്ഥിതിവാദിയാണെന്ന് പറഞ്ഞാല്‍ മാധ്യമങ്ങള്‍ അതിന്റെ പിന്നാലെ നില്‍ക്കും. അത് വലിയ വാര്‍ത്തയാകുന്നതോടെ ആ പദ്ധതി നിലയ്ക്കും. കുരിയാര്‍ക്കുറ്റി ജല വൈദ്യതി പദ്ധതിയില്‍ എല്ലാ പണിയും കഴിഞ്ഞ് ജനറേറ്റര്‍ വരെ കൊണ്ടുവച്ച ശേഷം മൃഗങ്ങള്‍ക്ക് കിഴക്കും പടിഞ്ഞാറും പോകാന്‍ തടസം വരുമെന്ന് പറഞ്ഞ് ബഹളം വച്ചതോടെ ആ പദ്ധതി അവസാനിപ്പിച്ചു. അതിരപ്പിള്ളി പദ്ധതി നിര്‍ത്തി, പൂയംകുട്ടി പദ്ധതി നിര്‍ത്തി. മറ്റ് സംസ്ഥാനങ്ങളില്‍ അതില്ല. ഇടുക്കിയില്‍ ഒരു യൂണിറ്റ് വൈദ്യതി വാങ്ങുന്നതിന് 35 പൈസയാണ് വരുന്നുതെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാകുമ്പോള്‍ 15 രൂപവരെയാകും.

പദ്ധതി വരുമ്പോള്‍ ജനങ്ങളുടെ വികാരമാണെന്ന് പറഞ്ഞ് പദ്ധതി മുടക്കുന്നതില്‍ മാധ്യമങ്ങളും ഉണ്ട്. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചെങ്കിലേ പ്രതിസന്ധി മറികടക്കാനാകൂ. അതിനായി മാധ്യമങ്ങള്‍ പ്രചാരണം നടത്തണം. ഉത്പാദനം നടക്കണമെങ്കില്‍ പുതിയ പദ്ധതികള്‍ വരണം. ഒരു പ്രോജക്ടും വരാന്‍ സമ്മതിക്കുന്നില്ല. ജനങ്ങളുടെ ഇടയില്‍ പ്രശ്‌നമുണ്ടാക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം കാലാവസ്ഥയില്‍ വന്ന വ്യതിയാനമെന്ന് കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ ലോഡ് ഷെഡ്ഡിങ് ഇല്ലെന്നും വൈദ്യുതി ഉപഭോഗം കൂടുമ്പോള്‍ ട്രിപ്പ് ആകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങള്‍ ഉള്ളത് കേരളത്തിലാമെന്നും അതും ഉപഭോഗം കൂട്ടുന്നതിന് ഇടയാക്കിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് 250 മെഗാവാട്ട് വൈദ്യുതി ലഭിച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ അധികവൈദ്യുതി ലഭിക്കാമെന്നും നിലവില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മഴ പെയ്യാനുള്ള സാധ്യതയുണ്ടെങ്കില്‍ പ്രശ്നമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീടുകളില്‍ പാചകവാതകക്ഷാമം ഉണ്ടായതോടെ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ഉപയോഗം വര്‍ധിച്ചതായും മന്ത്രി പറഞ്ഞു. മുന്നൊരുക്കം നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അക്കാര്യങ്ങള്‍ റെഗുലേറ്ററി കമ്മിഷനോട് ചോദിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മറുപടി നല്‍കി. വൈദ്യുതി ലഭിക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് കരുതിയിരുന്നതെന്നും അതിനാല്‍ തന്നോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടില്ലായെന്നും മന്ത്രി വ്യക്തമാക്കി.

State's power projects were stalled citing various reasons, says Minister K Krishnankutty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റയടിക്ക് ഒരു പാക്കറ്റ് ചിപ്സ്! അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലാതാക്കും, പഠനം

വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ യാത്ര: ടോമിന്‍ തച്ചങ്കരിക്ക് 250 രൂപ പിഴ

തണ്ണിമത്തന്റെ ​ഗുണനിലവാരം പരിശോധിക്കാം

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ 'സിസ്റ്റത്തിന്' പുറത്ത്

നിതിന്‍ രാജ് ഹണിട്രാപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍, സ്ത്രീവേഷത്തില്‍ പണം തട്ടി; ആരോപണവുമായി അധ്യാപകന്‍ ഡോ. റാം

SCROLL FOR NEXT