കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍  
Kerala

പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റം; സര്‍ക്കാരിന് തിരിച്ചടി, ഉത്തരവിന് സ്റ്റേ

കഴിഞ്ഞ ദിവസം തിരുവനന്തപുരം റൂറല്‍ എസ്പി ഓഫിസില്‍ നിന്ന് 25 ജീവനക്കാരെ സ്ഥലംമാറ്റിയിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇടത് അനുകൂല പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് തിരിച്ചടി. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫിസിലെ ഉള്‍പ്പെടെ 25 പേരുടെ സ്ഥലം മാറ്റം അടങ്ങിയ ഉത്തരവ് പൂര്‍ണമായും സ്റ്റേ ചെയ്തു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് നടപടി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം റൂറല്‍ എസ്പി ഓഫിസില്‍ നിന്ന് 25 ജീവനക്കാരെ സ്ഥലംമാറ്റിയിരുന്നത്. ഇതില്‍ നാലുപേരാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഇത് പരിശോധിച്ച ശേഷം ട്രിബ്യൂണല്‍ ഈ 25 പേരുടെ സ്ഥലം മാറ്റ ഉത്തരവും പൂര്‍ണമായി സ്റ്റേ ചെയ്യുകയായിരുന്നു.

സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സ്വീകരിച്ച ആദ്യ നടപടികളിലൊന്നായ കൂട്ടസ്ഥലംമാറ്റം ചര്‍ച്ചയായിരുന്നു. എന്നാല്‍ ആദ്യമുണ്ടായ ഇടത് സംഘടനാ പ്രസിഡന്റ് പ്രശാന്ത്, സെക്രട്ടറി ബിജു എന്നിവരുടെ സ്ഥലംമാറ്റത്തില്‍ നടപടിയുണ്ടായിട്ടില്ല.

Stay for transfer order of Police Association office bearers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്, കേരളത്തില്‍ പെയ്തത് 1,278.7 മില്ലിമീറ്റര്‍ മാത്രം; ഏറ്റവും ബാധിച്ചത് വയനാടിനെ

103ാം വയസ്സിലും കൃഷ്ണഗാഥ പാരായണം; മുത്തശ്ശി നാണിക്കുട്ടിമ്മയ്ക്ക് നാടിന്റെ വേറിട്ട ആദരം

"ടോക്സിക്കി'ന്റെ കഥ ​ഗീതു പറഞ്ഞിട്ടില്ല, ഇപ്പോഴും അറിയില്ല; യഷ് പറയാൻ തുടങ്ങിയപ്പോൾ തടഞ്ഞു'

കളി മുടക്കി മഴ; ജുറേല്‍ സെഞ്ച്വറി വക്കില്‍

'അത് സംഘപരിവാറിന് വേണ്ടിയുള്ള പ്രസ്താവന, ഷംസീറിനെതിരെ നടത്തിയത് നീചമായ പ്രതികരണം'; വെള്ളാപ്പള്ളിക്കെതിരെ കെ കെ രാഗേഷ്