പ്രതീകാത്മക ചിത്രം 
Kerala

വയറിന് അസ്വസ്ഥത, അമ്മക്കൊപ്പം ഡോക്ടറെ കാണാനെത്തിയ 14 കാരി ​ഗർഭിണി; രണ്ടാനച്ഛൻ അറസ്റ്റിൽ

വയറിന് അസ്വസ്ഥത തോന്നിയതോടെ ഡോക്ടറെ കാണാനെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; 14 വയസുകാരിയായ മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. തിരൂർ കൽപകഞ്ചേരിയിലാണ് സംഭവമുണ്ടായത്. വയറിന് അസ്വസ്ഥത തോന്നിയതോടെ ഡോക്ടറെ കാണാനെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. 

വാടക വീട്ടിലാണ് കുട്ടിയ്ക്കും അമ്മയ്ക്കുമൊപ്പം ഇയാൾ കഴിയുന്നത്. ഈ വീട്ടില്‍ വെച്ചാണ്  കുട്ടിയെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു. വയറിൽ ബുദ്ധിമുട്ട് തോന്നിയതിനെ തുടർന്ന് പെൺകുട്ടി  അമ്മയുടെ കൂടെ പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തി. തുടർന്ന് ​ഗർഭിണിയാണെന്ന് കണ്ടെത്തി. സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പത്തു വര്‍ഷമായി ജില്ലയിലെ പല ഭാഗങ്ങളിലും നിര്‍മ്മാണ ജോലി എടുത്തുവരികയാണ് പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)