കൊല്ലം: സ്ത്രീശക്തി ലോട്ടറിയില്‍ ഒരേ നമ്പറില്‍ രണ്ട് ലോട്ടറി ടിക്കറ്റുകള്‍. പെരിനാട് ചെറുമൂട് അഖി ലോട്ടറി ഏജന്‍സീസ് നടത്തുന്ന ആര്‍ സന്തോഷിനാണ് ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകള്‍ ലഭിച്ചത്.
ഇന്നു നറുക്കെടുപ്പ് നടക്കേണ്ട, ഒരുകോടി രൂപ ഒന്നാം സമ്മാനമുള്ള സ്ത്രീശക്തിയുടെ എസ്സി 817746 എന്ന നമ്പര്‍ ടിക്കറ്റാണ് ഒരു കെട്ടില്‍ അടുത്തടുത്തായി കണ്ടെത്തിയത്. 30ന് കൊല്ലം ലോട്ടറി ഓഫീസില്‍ നിന്നാണ് സ്ത്രീശക്തിയുടെ 300 ടിക്കറ്റുകള്‍ സന്തോഷ് വാങ്ങിയത്. 25 ടിക്കറ്റുകളാണ് ഒരു കെട്ടില്‍ വരുന്നത്.
കൊല്ലം ദേശിങ്ങനാട് ജങ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിലാണ് ഒരേ നമ്പറിലുള്ള ടിക്കറ്റുകൾ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി കരിക്കോട് ആറ്റുകാൽ ലോട്ടറി ഏജൻസിയിൽനിന്നാണ് മീനാക്ഷി ഏജൻസിക്ക് ടിക്കറ്റുകൾ ലഭിക്കുന്നത്.
സാധാരണ ഒരു ബുക്ക്ലറ്റിൽ 12 ടിക്കറ്റുകളാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇത്തവണ ലഭിച്ച ബുക്ക്ലറ്റിൽ 13 ടിക്കറ്റുകൾ ഉണ്ടായിരുന്നതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരേ സീരിയലും നമ്പറുമുള്ള രണ്ട് ടിക്കറ്റുകൾ കണ്ടെത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ആറ്റുകാൽ ഏജൻസിയെ വിവരം അറിയിക്കുകയും അവർ ലോട്ടറി വകുപ്പിന് പരാതി നൽകുകയും ചെയ്തു.
ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകളും വിറ്റുപോവുകയും ആ നമ്പറിന് സമ്മാനം ലഭിക്കുകയും ചെയ്താൽ, സ്കാനിങ്ങിൽ ഒരു ടിക്കറ്റ് മാത്രമേ വിജയിയായി അംഗീകരിക്കപ്പെടുകയുള്ളൂവെന്നാണ് ലോട്ടറി ഏജന്റുമാരുടെ ആശങ്ക. ഇതോടെ വ്യാജ ടിക്കറ്റ് വിറ്റുവെന്ന ആരോപണം ഏജന്റുമാർക്കെതിരെ ഉയരാനും അവരുടെ വിശ്വാസ്യതയെ ബാധിക്കാനും സാധ്യതയുണ്ടെന്നും ഇവർ പറയുന്നു.
എന്നാൽ അച്ചടിപ്പിശക് നേരത്തേ കണ്ടെത്തിയതിനാൽ രണ്ട് ടിക്കറ്റുകളും വിൽക്കപ്പെട്ടിട്ടില്ല.
കൊല്ലം ജില്ലയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ചെറുമൂട് അഖി ലോട്ടറി ഏജൻസിയിലും ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ അച്ചടിപ്പിശകുള്ള ടിക്കറ്റുകൾ മറ്റ് ഏജൻസികൾ വഴിയും വിതരണം ചെയ്യപ്പെട്ടിട്ടുണ്ടാകാമെന്ന ആശങ്കയിലാണ് ലോട്ടറി വിൽപ്പനക്കാർ. ഒരേ നമ്പറിലുള്ള ടിക്കറ്റുകൾ ഒന്നിലധികം പേർക്ക് വിൽക്കപ്പെടുകയും ആ നമ്പറിന് സമ്മാനം ലഭിക്കുകയും ചെയ്താൽ അത് ലോട്ടറി വിൽപ്പനയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നും ഏജന്റുമാർ ചൂണ്ടിക്കാട്ടുന്നു.
തുടർച്ചയായി ഒരേ നമ്പറിലുള്ള ടിക്കറ്റുകൾ കണ്ടെത്തുന്നത് കേരള സർക്കാർ ലോട്ടറിയുടെ അച്ചടി, വിതരണ സംവിധാനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates