Kerala

മുപ്പതോളം പേരെ കടിച്ചു, കണ്ണൂര്‍ ചക്കരക്കല്ലില്‍ ഭീതിപരത്തിയ തെരുവ് നായയെ കൊന്നു

തെരുവ് നായക്ക് പേ വിഷബാധയേറ്റുവെന്ന സംശയത്തിനെ തുടര്‍ന്ന് ഇതിന്റെ സ്രവം കണ്ണൂര്‍ മൃഗസംരക്ഷണ ആശുപത്രിയിലെ വെറ്റിനറി ലാബില്‍ പരിശോധന നടത്തും

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ മേഖലയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുപ്പതു പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവ് നായയെ കൊന്നു. ചക്കരക്കല്‍ പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചലിനിടെയാണ് ചക്കരക്കല്‍ മാമ്പ ഉച്ചുളിക്കുന്ന് ചിറക്കാത്ത് തെരുവ് നായയെ കണ്ടെത്തി ദയാവധത്തിന് ഇരയാക്കിയത്. തെരുവ് നായക്ക് പേ വിഷബാധയുണ്ടെന്ന സംശയത്തെ വിദഗ്ധ പരിശോധന നടത്താനും തീരുമാനമുണ്ട്. ഇതിനായി നായയുടെ ശ്രവങ്ങൾ കണ്ണൂര്‍ മൃഗസംരക്ഷണ ആശുപത്രിയിലെ വെറ്റിനറി ലാബില്‍ പരിശോധിക്കും.

ചക്കരക്കല്‍ സോന റോഡ്, ഇരിവേരി, മുഴപ്പാല, കുളം ബസാര്‍, പൊതുവാച്ചേരി, ഭാഗങ്ങളിലായി മുപ്പതു പേര്‍ക്കാണ് വ്യാഴാഴ്ച്ച രാവിലെ വിവിധയിടങ്ങളില്‍ നിന്നായി നായയുടെ കടിയേറ്റത്. പിഞ്ചുകുഞ്ഞിനെയടക്കം നായ കടിച്ചു പരുക്കേല്‍പ്പിച്ചു. പലര്‍ക്കും മുഖത്ത് അടക്കം കടിയേറ്റു. പരുക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഒരേ നായ തന്നെയാണ് പലരെയും കടിച്ചു പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി