പി എ മുഹമ്മദ് റിയാസ്. 
Kerala

'സംസ്ഥാനത്തെ പഴയ കെട്ടിടങ്ങള്‍ പരിശോധിക്കും'; വലിയങ്ങാടിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി'

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിടങ്ങളുടെ പരിശോധനയില്‍ വീഴ്ച വന്നോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിശോധനയില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സംസ്ഥാനത്തെ പഴയ കെട്ടികങ്ങളില്‍ പരിശോധന നടത്തുമെന്നും വലിയങ്ങാടിയിലെ ദുരന്തസ്ഥലം സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു.

'കര്‍ക്കശമായ നിലപാട് ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കും. മേയറുമായി സംസാരിച്ചു. കോഴിക്കോട് നഗരത്തിലെ ഇത്തരം കെട്ടിടങ്ങളുടെ സ്ട്രക്ച്ചറല്‍ സ്‌റ്റെബിലിറ്റി കോര്‍പ്പറേഷന്റെ എന്‍ജിനീയറിങ് വിഭാഗം പരിശോധിച്ചിട്ടുണ്ടോ, പരിശോധിച്ചതില്‍ എതെങ്കിലും ഉദ്യോഗസ്ഥര്‍ കണ്ണടച്ചിട്ടുണ്ടോ, ഇതെല്ലാം ഗൗരവമായ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. ആരെയും വൊറുതെ വിടാന്‍ പാടില്ലെന്നും' മുഹമ്മദ് റിയാസ് പറഞ്ഞു.

സംസ്ഥാനത്തെ പഴയ കെട്ടിടങ്ങള്‍ പരിശോധിക്കും. സ്വകാര്യ കെട്ടിടങ്ങളും പരിശോധിക്കും. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും അവരെ ആക്ഷേപിക്കില്ല.എന്നാല്‍, ഒരുമിച്ച് നില്‍ക്കേണ്ട അവസ്ഥയില്‍ ഒരുമിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വലിയങ്ങാടിയില്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ച സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.

Strict action will be taken if officials have committed any lapses in Valiyagadi tragic incident- Muhammed Riyas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയം ചര്‍ച്ചയായി'; ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്ത് തനിച്ചെത്തി; കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല

നെറ്റ്സിൽ സഞ്ജുവും ഇഷാനും പ്രത്യേകം പരിശീലനം; വിഡിയോ പങ്ക് വെച്ച് ഐസിസി, ടോപ് ഓർഡറിൽ മാറ്റം? (വിഡിയോ)

അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് കേന്ദ്രം

സെമി സാധ്യത നിലനിർത്താൻ വിജയം അനിവാര്യം; ശ്രീലങ്ക - ന്യൂസിലൻഡ് പോരാട്ടം ഇന്ന്

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; നരേന്ദ്ര മോദി ഇന്ന് ഇസ്രയേലില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT