ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഫയൽ
Kerala

‌​ഗതാ​ഗത പരിഷ്കാരം; എച്ച്എംടി ജംക്‌ഷനിൽ ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം

ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് വരുന്ന ഭാരവാഹനങ്ങൾക്ക് രാവിലെ 8.30 മുതൽ 10.30 വരെ എച്ച്എംടി ജംക്‌ഷനിലേക്ക് പ്രവേശനമുണ്ടാകില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എച്ച്എംടി ജംക്‌ഷനിൽ ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവിട്ടു. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് വരുന്ന ഭാരവാഹനങ്ങൾക്ക് രാവിലെ 8.30 മുതൽ 10.30 വരെ എച്ച്എംടി ജംക്‌ഷനിലേക്ക് പ്രവേശനമുണ്ടാകില്ല.

പാലാരിവട്ടം, വൈറ്റില ഭാ​ഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ രാവിലെ 9 മുതൽ രാത്രി 9 വരെ ഇടപ്പള്ളി ജംക്‌ഷനിൽ നിന്ന് നേരെ ദേശീയപാത 66 ൽ പ്രവേശിച്ച് ചേരാനല്ലൂർ സി​ഗ്നൽ ജംക്‌ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി കളമശേരിയിലെത്തി ആലുവ ഭാ​ഗത്തേക്ക് പോകണം.

എച്ച്എംടി ജംക്‌ഷനിൽ ​ഗതാ​ഗതകുരുക്ക് പരിഹരിക്കുന്നതിന് നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഭാ​ഗമായാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി