അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ് 
Kerala

ശക്തമായ കാറ്റ്; ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു

ശക്തമായി വീശിയടിച്ച കാറ്റില്‍ ഓടിക്കോണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: ശക്തമായി വീശിയടിച്ച കാറ്റില്‍ ഓടിക്കോണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് വെച്ചാണ് വൈകുന്നേരം ആറു മണിയോടെ അപകടം നടന്നത്. 

ആലപ്പുഴയില്‍ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ബസിന് മുകളിലാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പോസ്റ്റിന് ഒപ്പം സമീപത്ത് നിന്നിരുന്ന ചെറുമരവും റോഡിലേക്ക് വീണു. ആളപായമില്ല. തിരുവല്ലയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പോസ്റ്റ് ബസിന് മുകളില്‍ നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം