വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥി പിടിയില്‍.  പ്രതീകാത്മക ചിത്രം
Kerala

നീറ്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം; പത്തനംതിട്ടയില്‍ വിദ്യാര്‍ഥി കസ്റ്റഡിയില്‍

വിദ്യാര്‍ഥിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥി പിടിയില്‍. തൈക്കാവ് വിഎച്ച്എസ്എസിലാണ് പരീക്ഷയ്‌ക്കെത്തിയത്. തിരുവനന്തപുരത്തുള്ള മറ്റൊരു വിദ്യാര്‍ഥിയുടെ പേരിലെ ഹാള്‍ടിക്കറ്റാണ് ഉപയോഗിച്ചത്. വിദ്യാര്‍ഥിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹാള്‍ടിക്കറ്റിന്റെ ആദ്യഭാഗത്ത് കസ്റ്റഡിയിലുള്ള വിദ്യാര്‍ഥിയുടെ പേരും ഡിക്ലറേഷന്‍ ഭാഗത്ത് മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേരും ആണുള്ളത്.

ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ഥി വ്യാജ ഹാള്‍ ടിക്കറ്റ് എത്തിച്ചതെന്ന് പരിശോധിക്കുന്നതായി പത്തനംതിട്ട പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള വിദ്യാര്‍ത്ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അക്ഷയ സെന്റര്‍ ജീവനക്കാരിയാണ് ഹാള്‍ ടിക്കറ്റ് ടിക്കറ്റ് നല്‍കിയതെന്നാണ് വിദ്യാര്‍ഥി പൊലീസിന് നല്‍കിയ മൊഴി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സന്നിധാനത്ത് കോടികളുടെ കൊള്ള; മേൽശാന്തി നിക്ഷപിച്ചത് 46 ലക്ഷം,റിപ്പോർട്ട് ഹൈക്കോടതിയിൽ

ചാർട്ടേഡ് ഇലക്ട്രിക്കൽ സേഫ്റ്റി എൻജിനീയർമാരാകാം, സംസ്ഥാനത്ത് ആദ്യമായി പരീക്ഷ നടത്തുന്നു; മാർച്ച് 20 വരെ അപേക്ഷിക്കാം

എവിടെ എയിംസ്? കേരളം അനുയോജ്യമല്ലേ?; കേന്ദ്രത്തിനെതിരെ ഹൈക്കോടതി

ഓം ബിര്‍ള തുടരും, ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി

'കടകംപള്ളി എനിക്കെതിരെ ഗൂഢാലോചന നടത്തി'; ഡിജിപിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

SCROLL FOR NEXT