പ്രതീകാത്മക ചിത്രം 
Kerala

കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥി വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു

ഉച്ചയ്ക്ക് ഒരു മണിയോടെ പ്ലസ് ടു വിദ്യാർത്ഥികളായ ആറ് പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പയ്യോളി കോട്ടക്കൽ ഉതിരുമ്മൽ റഫ മൻസിൽ സൈനുദ്ദീന്റെ മകൻ യു സൽ സബീൽ (18) ആണ് മരിച്ചത്.  

ഉച്ചയ്ക്ക് ഒരു മണിയോടെ പ്ലസ് ടു വിദ്യാർത്ഥികളായ ആറ് പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയിൽ സൽ സബീൽ പാറയിൽ തെന്നി വീണ് അപകടത്തിൽപ്പെടുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പയ്യോളി കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കഡറി സ്കൂൾ വിദ്യാർത്ഥിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!