Students clash during Onam celebrations in Kannur screen grab
Kerala

കണ്ണൂരില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്, വിഡിയോ

കോളജ് ഓഫ് കൊമേഴ്‌സിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി സല്‍മാനുല്‍ ഫാരിസ് എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നഗരത്തിലെ കോളജിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്. ഒരു വിദ്യാര്‍ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കോളജ് ഓഫ് കൊമേഴ്‌സിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി സല്‍മാനുല്‍ ഫാരിസ് എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ആഗസ്ത് 30 ശനിയാഴ്ച്ച കോളജിലെ ഓണാഘോഷ ദിവസമായിരുന്നു സംഭവം.

മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഫഹദ്, അഫ്‌സല്‍, അഭിനന്ദ്, വിഷ്ണു, റോഷന്‍, ശാമില്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ടൗണ്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നാഭിക്ക് ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത സംഘം സഹപാഠികള്‍ നോക്കി നില്‍ക്കേയാണ് മര്‍ദിച്ചത്. പരിക്കേറ്റ സല്‍മാന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

Students clash during Onam celebrations in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT