മണിപ്പൂര്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ 
Kerala

'ഞങ്ങള്‍ക്ക് പഠിക്കണം'; കേരളത്തില്‍ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണം, മുഖ്യമന്ത്രിയോട് മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍

കേരളത്തില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കേരളത്തില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. കലാപം കാരണം പഠനം ഉപേക്ഷിക്കേണ്ടിവന്ന കുക്കി വിഭാഗത്തില്‍ നിന്നുള്ള 67 വിദ്യാര്‍ത്ഥികളാണ് ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. 

വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ കണ്ടത്. വിഷയം മുഖ്യമന്ത്രി ശ്രദ്ധയോടെ കേട്ടെന്നും പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT