ഷെബിൻ ഷാ 
Kerala

ലഹരി മൂത്ത് നടുറോഡിൽ ബൈക്കിൽ അഭ്യാസം; സ്റ്റേഷൻ അടിച്ചുതകർത്ത് യുവാവിന്റെ പരാക്രമം, റിമാന്റ്

കൊടുങ്ങല്ലൂരിൽ ലഹരി മൂത്ത് നടുറോഡിൽ യുവാവിൻ്റെ മോട്ടോർ ബൈക്ക് അഭ്യാസം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കൊടുങ്ങല്ലൂരിൽ ലഹരി മൂത്ത് നടുറോഡിൽ യുവാവിൻ്റെ മോട്ടോർ ബൈക്ക് അഭ്യാസം. നിയമ ലംഘനത്തിന് പൊലീസ് പിടികൂടിയപ്പോൾ സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്ത് പരാക്രമം കാണിച്ച യുവാവിനെ റിമാന്റ് ചെയ്തു. ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷാ (20) ആണ് സ്റ്റേഷനിൽ അതിക്രമം നടത്തിയത്.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. പടാകുളം പെട്രോൾ പമ്പിന് സമീപം അപകടകരമായ വിധത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ച യുവാക്കളെ പൊലീസ് പട്രോൾ സംഘം തടയുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഷെബിൻ ഷാ സ്റ്റേഷനിൽ അതിക്രമം നടത്തുകയായിരുന്നു.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ കെ സാലിം, കശ്യപൻ, ജോഷി, ഡ്രൈവർ സിപിഒ അഖിൽ, ഹോം ഗാർഡ് ജോൺസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഷെബിൻ ഷായ്ക് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ 2023 ലും 2025 ലും മയക്കുമരുന്ന് ഉപയോഗിച്ചതിന് , രണ്ട് കേസുകളുൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്. ഓടിപ്പോയ പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നതായും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'