Sunil kanagolu X
Kerala

'കൂടുതല്‍ റീല്‍സ് എടുക്കൂ, ജെന്‍സി മാധ്യമങ്ങളില്‍ സജീവമാവൂ'; കോണ്‍ഗ്രസ് എംഎല്‍എമാരോട് കനഗോലു

നല്ല കാര്യങ്ങള്‍ ചെയ്യുന്നതെല്ലാം എല്ലാവരേയും അറിയിക്കണം. മണ്ഡലത്തില്‍ ഉള്ളവര്‍ മാത്രം അറിഞ്ഞാല്‍ പോരാ നാട്ടുകാര്‍ മുഴുവന്‍ അറിയണം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കി രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ സംഘം. പുതിയ സാങ്കേതികവിദ്യകളും ഇതിനായി ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ജെന്‍ സി മാധ്യമങ്ങളിലും അധിക ശ്രദ്ധ ചെലുത്താന്‍ നിര്‍ദേശമുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യുന്നതെല്ലാം എല്ലാവരേയും അറിയിക്കണം. മണ്ഡലത്തില്‍ ഉള്ളവര്‍ മാത്രം അറിഞ്ഞാല്‍ പോരാ നാട്ടുകാര്‍ മുഴുവന്‍ അറിയണം. ഉദ്ഘാടനം, വികസന പ്രവര്‍ത്തനങ്ങള്‍ അങ്ങനെ സകലതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കണം. ഇതാണ് സുനില്‍ കനഗോലു സംഘം കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നല്‍കിയിരിക്കുന്ന പ്രധാന നിര്‍ദേശം.

ഇന്‍സ്റ്റഗ്രാം, എക്‌സ് തുടങ്ങി ജെന്‍ സി മാധ്യമങ്ങളില്‍ അടക്കം എല്ലാവരും സജീവമാകണം. തെരഞ്ഞെടുപ്പിന് മുമ്പ് എംഎല്‍എ ഉണ്ടെന്നും, എന്തൊക്കെ ചെയ്തുവെന്നും അറിയിക്കാന്‍ ഇതിലും നല്ല മാധ്യമം വേറെ ഇല്ലെന്നാണ് കനഗോലു ടീം ഉപദേശം. ആനുകാലിക വിഷയങ്ങളില്‍ ഉള്‍പ്പെടെ റീല്‍സും വീഡിയോകളും ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ജനങ്ങള്‍ വെറുതെയുള്ള വീഡിയോകള്‍ കണ്ട് മടുത്തിരിക്കുകയാണ്. അപ്പോള്‍ സര്‍ഗാത്മകത കൂടി കൂട്ടി കലര്‍ത്തി വേണം വിഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍. എന്നുവച്ചാല്‍ വിഡിയോകളില്‍ വെറൈറ്റി വേണമെന്ന് ചുരുക്കം.

റീല്‍സും വിഡിയോകളും എല്ലാമെടുത്ത് സ്വന്തം പേജില്‍ പങ്കുവെച്ചാല്‍ മാത്രം പോര. അതെല്ലാം എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിനായി വേണമെങ്കില്‍ ഒരു ടീമിനെ തന്നെ നിയോഗിക്കണം. കഴിയുമെങ്കില്‍ പാര്‍ട്ടിയും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കി കൊടുക്കണം. പുതിയ രാഷ്ട്രീയ തന്ത്രത്തിന് പ്രായഭേദമില്ലെന്നും ടീം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. എന്തായാലും വരുംദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറയാനാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ തീരുമാനം.

Sunil kanagolus team has instructed congress mlas to be active on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥലവും സമയവും തീരുമാനിക്കൂ...', പരസ്യ സംവാദത്തിനുള്ള കോൺ​ഗ്രസ് വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി

രണ്ടേ രണ്ട് ചേരുവകൾ, വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാനുള്ള റെസിപ്പി

KERALA PSC: ജൂനിയർ,സെയില്‍സ്,കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നേടാം

ആ അര്‍ദ്ധ സെഞ്ച്വറി പുതിയ ചരിത്രം കുറിച്ചു; പോണ്ടിങ്ങിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കോഹ് ലി

എല്ലാവരിലും ഒരുപോലെ അല്ല, എക്സ്ഫോളിയേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT