സുപ്രീം കോടതി ഫയല്‍
Kerala

എസ്‌ഐആര്‍ നടപടികള്‍ തുടരാം, കൂടുതല്‍ ജീവനക്കാരെ ആവശ്യപ്പെടരുത്; നീട്ടുന്നതില്‍ സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കണം: സുപ്രീം കോടതി

എസ്‌ഐആര്‍ നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നീതിപൂര്‍വകമാണെന്നും എത്രദിവസത്തേക്ക് നീട്ടിവയ്ക്കണം, അതിനുള്ള കാരണങ്ങള്‍ വിശദമായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനും കോടതി നിര്‍ദേശിച്ചതായി ഹാരിസ് ബിരാന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ എസ്‌ഐആര്‍ നടപടികള്‍ക്കായി ആവശ്യപ്പെടരുതെന്നും കോടതി വ്യക്തമാക്കി. എസ്‌ഐആര്‍ നീട്ടിവയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കാമെന്നും സര്‍ക്കാരിന്റെ അപേക്ഷ കമ്മീഷന്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി

എസ്‌ഐആര്‍ നീട്ടിവയ്ക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി അവശ്യപ്പെട്ടതായി അഭിഭാഷകന്‍ ഹാരിസ് ബിരാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രണ്ടുദിവസത്തനികം തീരുമാനം സര്‍ക്കാരിനെ അറിയിക്കണം. എസ്‌ഐആര്‍ നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നീതിപൂര്‍വകമാണെന്നും എത്രദിവസത്തേക്ക് നീട്ടിവയ്ക്കണം, അതിനുള്ള കാരണങ്ങള്‍ വിശദമായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനും കോടതി നിര്‍ദേശിച്ചതായി ഹാരിസ് ബിരാന്‍ പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പുകാരണം കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര, കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ സുപ്രീംകോടതിയെ അറിയിച്ചത്. സംസ്ഥാനസര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ തദ്ദേശതെരഞ്ഞെടുപ്പും എസ്ഐആര്‍ നടപടികളും ഒരുമിച്ചുനടക്കുമ്പോള്‍ ഭരണപ്രതിസന്ധിയൊന്നുമില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

തദ്ദേശതെരഞ്ഞെടുപ്പ് നടത്തേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലയായതിനാല്‍ അക്കാരണം ചൂണ്ടിക്കാട്ടി എസ്ഐആര്‍ നീട്ടിവെക്കണമെന്നുപറയാന്‍ സംസ്ഥാനസര്‍ക്കാരിന് സാധിക്കില്ല. രണ്ടും ഒരുമിച്ചുനടത്തുന്നതില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ എതിര്‍പ്പൊന്നുമുയര്‍ത്തിയിട്ടില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും (കെഎസ്ഇസി) കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും (സിഇഒ) സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായല്ല തദ്ദേശതെരഞ്ഞെടുപ്പും വോട്ടര്‍പട്ടിക പരിഷ്‌കരണവും ഒരുമിച്ചുവരുന്നത്. 2020-ല്‍ തദ്ദേശതെരഞ്ഞെടുപ്പും വോട്ടര്‍പട്ടികയുടെ സ്‌പെഷ്യല്‍ സമ്മറി റിവിഷനും ഒരേസമയത്താണ് നടന്നതെന്നും കമ്മീഷന്‍ അറിയിച്ചു.

ഡിസംബര്‍ പതിനൊന്നോടെ എന്യൂമറേഷന്‍ ഘട്ടം അവസാനിക്കുമെന്നതിനാല്‍ തദ്ദേശതെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഡിസംബര്‍ 13-ന് തദ്ദേശതെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ അതിനായി വിന്യസിച്ചിരുന്ന 1.76 ലക്ഷം ജീവനക്കാര്‍ക്ക് അതത് സര്‍ക്കാര്‍ വകുപ്പുകളിലേക്ക് മടങ്ങാവുന്നതാണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് പരിഗണിച്ച് കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ മാറ്റിവയ്ക്കണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യം. എസ്‌ഐആര്‍ ജോലിയിലെ സമ്മര്‍ദം കാരണം കേരളത്തില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത കാര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ബിഎല്‍ഒയുടെ മരണം എസ്‌ഐആര്‍ ജോലി ഭാരം കൊണ്ടല്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ വ്യക്തമാക്കി.

നേരത്തേ എസ്‌ഐആര്‍ നിര്‍ത്തിവയ്ക്കുന്നതില്‍ ഇടപെടാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി സംസ്ഥാനത്തിനോടു സുപ്രീംകോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വോട്ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ അടങ്ങിയ ഫോമുകള്‍ തിരികെ നല്‍കാനുള്ള സമയം ഡിസംബര്‍ 11 വരെയാണ് നീട്ടിയിരിക്കുന്നത്. കരട് വോട്ടര്‍ പട്ടിക 16ന് പ്രസിദ്ധീകരിക്കും.

Supreme Court allows continuation of SIR proceedings in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂടുതല്‍ കുരുക്കിലേക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; ഡിജിപിക്ക് കൈമാറി കെപിസിസി

പഴങ്ങളുടെ തൊലികൾ കളയണ്ട ! മുഖം മിനുക്കാം

550 രൂപക്ക് പോസ്റ്റ്‌ ഓഫീസ് വഴി 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്

കുട്ടികൾക്ക് ഈ ഒറ്റ കാര്യം മാത്രം മതി, അതെല്ലാം മാറ്റിമറിക്കുന്നു; കുട്ടികളുടെ സ്വഭാവ മാറ്റത്തെ കുറിച്ചുള്ള പുതിയ പഠനം പറയുന്ന കാര്യങ്ങൾ

ചിരിപ്പിച്ച് അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും; 'ഖജുരാഹോ ഡ്രീംസ്' ടീസർ

SCROLL FOR NEXT