പ്രതീകാത്മക ചിത്രം 
Kerala

നിരക്ക് വര്‍ധിപ്പിച്ചതിനു പുറമേ സര്‍ചാര്‍ജും; കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

2024 ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയ ബാധ്യത തീര്‍ക്കാനാണ് സര്‍ചാര്‍ജ് പിരിക്കാന്‍ കെഎസ്ഇബി അപേക്ഷ നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പുറമേ ജനുവരി മുതല്‍ 17 പൈസ സര്‍ചാര്‍ജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍. വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കെഎസ്ഇബിയോട് പുതിയ അപേക്ഷ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

2024 ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയ ബാധ്യത തീര്‍ക്കാനാണ് സര്‍ചാര്‍ജ് പിരിക്കാന്‍ കെഎസ്ഇബി അപേക്ഷ നല്‍കിയത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയതില്‍ 37.10 കോടിയുടെ അധികബാധ്യത ഉണ്ടായെന്ന് ഹിയറിങ്ങില്‍ കെഎസ്ഇബി അറിയിച്ചു.

ഈ ബാധ്യത വകയിരുത്താല്‍ യൂണിറ്റിന് 17 പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നു മാസത്തെ കണക്ക് കാണിച്ച് പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ കെഎസ്ഇബിക്കു നിര്‍ദേശം നല്‍കി. പൊതുവേദികളില്‍ ചര്‍ച്ച ഒഴിവാക്കാന്‍ അതാണ് നല്ലതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക