ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കുന്ന സുരേഷ് ഗോപിയും എം കെ സാനുവും ഉള്‍പ്പെടുന്ന സംഘം /ഫെയ്‌സ്ബുക്ക് 
Kerala

'ഇങ്ങനെയൊരു അസുലഭ നിമിഷം ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല'; എംകെ സാനുവിന്റെ ആഗ്രഹം നിറവേറ്റി സുരേഷ് ഗോപി 

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സുരേഷ് ഗോപിയും എം കെ സാനുവും അടങ്ങുന്ന സംഘം കപ്പല്‍ശാലിയിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎന്‍എസ് വിക്രാന്ത് കാണണമെന്ന പ്രൊഫ. എം കെ സാനുവിന്റെ ആഗ്രഹം നിറവേറ്റി സുരേഷ് ഗോപി. ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചതിനു ശേഷമാണ് എം.കെ. സാനു അത് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.  തുടര്‍ന്ന് സുരേഷ് ഗോപി പ്രധാനമന്ത്രിയെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥരുമായി സുരേഷ് ഗോപി സംസാരിക്കുകയും അനുമതി വങ്ങുകയും ആയിരുന്നു. 

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സുരേഷ് ഗോപിയും എം കെ സാനുവും അടങ്ങുന്ന സംഘം കപ്പല്‍ശാലിയിലെത്തിയത്. കമാന്‍ഡിങ് ഓഫീസര്‍ വിദ്യാധര്‍ ഹാര്‍ക്കെയുടെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിച്ചത്. ഒന്നര മണിക്കൂര്‍ കാപ്പലില്‍ ചെലവിഴിച്ചശേഷം 4.30 ടെയാണ് സംഘം മടങ്ങിയത്. ''പുസ്തകങ്ങളുടെയും ജനങ്ങളുടെയും ഇടയില്‍ ജീവിച്ചപ്പോഴും ഇങ്ങനെയൊരു അസുലഭ നിമിഷം ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല'' ഐ.എന്‍.എസ്. വിക്രാന്ത് കണ്ട ശേഷം പ്രൊഫ. എം കെ സാനു പ്രതികരിച്ചു. 

പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം സുരേഷ് ഗോപിക്ക് നല്‍കുന്ന ചടങ്ങില്‍നിന്ന് എം.കെ. സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കിയെന്ന  വിവാദങ്ങള്‍ക്കിടെയായിരുന്നു എം കെ സാനുവിനെ ഐഎന്‍എസ് വിക്രാന്ത് കാണിക്കാന്‍ സുരേഷ് ഗോപി കൊണ്ടുപോകുമെന്ന് പറഞ്ഞത്. ''ആ പുരസ്‌കാര വിതരണ വേദിയില്‍ എനിക്ക് നഷ്ടമായ അവകാശത്തെ ഇതിലൂടെ ഞാന്‍ തിരികെപ്പിടിക്കുകയാണെന്നും'' സുരേഷ് ഗോപി പറഞ്ഞു. 

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സാനു മാഷുമായി വിക്രാന്തിലെത്തുന്നതിനായിരുന്നു ആദ്യ ശ്രമം. പക്ഷേ,  നീറ്റിലിറക്കിയതിനുശേഷമുള്ള ആദ്യത്തെ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി കപ്പല്‍ ഡ്രൈ ഡോക്കിലായതിനാല്‍ ഡിസംബറിലേക്ക് നിശ്ചയിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT