തന്റെ വസതിയിൽ ശ്രീജേഷിനും കുടുംബത്തിനും സദ്യയൊരുക്കി സുരേഷ് ​ഗോപി  ഫെയ്‌സ്ബുക്ക്
Kerala

പിആര്‍ ശ്രീജേഷിനും കുടുംബത്തിനും സദ്യയൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

സ്വന്തം വീട്ടിലാണു സുരേഷ് ഗോപിയും ഭാര്യ രാധികയും ശ്രീജേഷിനു സദ്യയൊരുക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒളിംപിക്‌സ് ഹോക്കിയിലെ വെങ്കല മെഡല്‍ ജേതാവും മലയാളിയുമായ പിആര്‍ ശ്രീജേഷിനും കുടുംബത്തിനും സദ്യയൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വന്തം വീട്ടിലാണു സുരേഷ് ഗോപിയും ഭാര്യ രാധികയും ശ്രീജേഷിനു സദ്യയൊരുക്കിയത്.

ഒളിംപിക്‌സ് മെഡല്‍ ശ്രീജേഷ് കേന്ദ്രമന്ത്രിക്കു കാണിച്ചു കൊടുത്തു. ഇന്ത്യക്കായി വിയര്‍ത്തു നേടിയ ഈ മേഡലുകള്‍ക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് പറഞ്ഞു. ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, കുട്ടികള്‍, സഹോദരങ്ങള്‍ മാതാപിതാക്കള്‍ എന്നിവരും ഉണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കായിക-വിദ്യാഭ്യാസ മന്ത്രിമാര്‍ തമ്മിലുള്ള പോരിനെത്തുടര്‍ന്ന് നാളെ ശ്രീജേഷിനായി നിശ്ചയിച്ച സ്വീകരണ പരിപാടി റദ്ദാക്കിയിരുന്നു. കായിക വകുപ്പ് മന്ത്രിയുടെ പരാതിയില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ സ്വീകരണം റദ്ദാക്കിയത്. കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയ ശേഷമായിരുന്നു പരിപാടി മാറ്റിയ കാര്യം ശ്രീജേഷിനെ അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT