suresh gopi 
Kerala

'നല്ലതിനെ നല്ലതായി കാണണം'; നിലമ്പൂരിലെ ബിജെപി കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി സുരേഷ് ഗോപി

ഇപ്പോള്‍ ശ്രദ്ധിച്ചാണ് താന്‍ സംസാരിക്കുന്നത്. ഇല്ലെങ്കില്‍ ട്രോളും. അനുഭവങ്ങളില്‍നിന്നാണു പഠിക്കേണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി (suresh gopi). ഇത്തവണത്തെ തൃശൂര്‍ പൂരം മികച്ചരീതിയില്‍ നടത്തിയതിനാണ് അദ്ദേഹം മുഖ്യമന്ത്രിയെ പുകഴ്ത്തിയത്. നല്ലതിനെ നല്ലതായി കാണണം. മന്ത്രി കെ രാജനും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. നല്ല വ്യക്തികള്‍ നമുക്കിടയിലുണ്ട്. അവരെ കണ്ടെത്തണം.

എന്നാല്‍ പിഎംഎവൈ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ നടപടിയെ സുരേഷ് ഗോപി വിമര്‍ശിച്ചു. കേരളത്തിന്റെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല പദ്ധതിയെന്നാണ് മുഖ്യമന്ത്രിയും ഐഎസുകാരിയും യോഗത്തില്‍ പറഞ്ഞത്. പാവപ്പെട്ട ഒരു മാനക്കുറവും ഉണ്ടാകില്ല. കൂരയില്ലാത്തവന് വീടാണ് വേണ്ടത്. പിഎംഎവൈ ക്യാംപെയ്‌നുമായി നീങ്ങാനാണ് ബിജെപി ആലോചിക്കുന്നത്. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് തൃശൂര്‍ നല്‍കിയത്. ഇപ്പോള്‍ ശ്രദ്ധിച്ചാണ് താന്‍ സംസാരിക്കുന്നത്. ഇല്ലെങ്കില്‍ ട്രോളും. അനുഭവങ്ങളില്‍നിന്നാണു പഠിക്കേണ്ടത്. നിലമ്പൂരില്‍ എന്‍ഡിഎ വിജയിച്ചാല്‍ ഒരു ഗവ. കോളജ് അനുവദിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിഡിജെഎസ് ജില്ലാപ്രസിഡന്റ് ഗിരീഷ് മേക്കാട് അധ്യക്ഷതവഹിച്ചു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി, ദേശീയ സമിതിയംഗം പികെ കൃഷ്ണദാസ്, യുവമോര്‍ച്ച ദേശീയ സെക്രട്ടറി അഡ്വ. ശ്യാംരാജ്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ്, ഷോണ്‍ ജോര്‍ജ്, പിആര്‍. രശ്മില്‍ നാഥ്, എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ്, അഡ്വ. ബി ഗോപാലകൃഷ്ണന്‍, കെ പത്മകുമാര്‍, അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും