സുരേഷ് ഗോപി മാധ്യമങ്ങളോട് 
Kerala

രക്തബന്ധത്തിലുള്ള കുട്ടിയാണ് ആ ഡോക്ടറെങ്കില്‍ പൊലീസുകാര്‍ 100 മീറ്റര്‍ മാറി നില്‍ക്കുമായിരുന്നോ?: സുരേഷ് ഗോപി 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. രക്തബന്ധത്തിലുള്ള കുട്ടിയാണ് ആ ഡോക്ടറെങ്കില്‍ പൊലീസുകാര്‍ 100 മീറ്റര്‍ മാറി നില്‍ക്കുമായിരുന്നോ?, പൊലീസുകാരന് ഒരു ദീര്‍ഘവീക്ഷണമുണ്ടാകണ്ടേ? ഒരു പെണ്‍കുട്ടിയുടെ അടുത്ത് ഒറ്റയ്ക്ക് വിട്ടിട്ട് പോകാന്‍ പാടുണ്ടായിരുന്നോ സുരേഷ് ഗോപി ചോദിച്ചു.

'പൊലീസുകാരന്‍ കാണുന്ന പോലെയല്ലല്ലോ, പൊലീസുകാരന് ഒരു ദീര്‍ഘവീക്ഷണമുണ്ടാകണ്ടേ? .രാഷ്ട്രീയത്തിന് അതീതമായി പ്രതിവിധി കണ്ടെത്തുന്ന വിധത്തില്‍ നടപടി സ്വീകരിക്കണം.  മെഡിക്കല്‍ രംഗത്ത് മാത്രമല്ല ഇത്തരം ഭീഷണികള്‍. എല്ലായിടത്തും ഉണ്ട്.  സര്‍ക്കാര്‍ ഓഫീസുകളില്‍ ഇല്ലേ? വരുന്ന ആളുടെ ആവശ്യം മനസിലാക്കി പെരുമാറാനും  വരുന്ന ആളുടെ മനോനില മനസിലാക്കാനും സാധിക്കണം. പൊലീസുകാരില്‍ ഒരാളുടെ രക്തബന്ധത്തിലുള്ള കുട്ടിയാണ് ആ ഡോക്ടറെങ്കില്‍ പൊലീസുകാര്‍ നൂറ് മീറ്റര്‍ മാറി നില്‍ക്കുമായിരുന്നോ? നിയമം നോക്കുമായിരുന്നോ? കൊണ്ടുവരുന്ന ആളുടെ പെരുമാറ്റത്തിലെ അപകടം മനസിലാക്കാന്‍ പൊലീസുകാരന് സാധിക്കണം. കാണുന്നത് മാത്രമല്ലല്ലോ. അവന് ഒരു ദീര്‍ഘവീക്ഷണം വേണം. സാധ്യതകള്‍ എന്താണ് എന്ന് തിരിച്ചറിയണം'- സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

'ഇവന്‍ ഒരു തല്ല് കഴിഞ്ഞ് വന്നിരിക്കുന്ന ആളാണ്.പെണ്‍കുട്ടിയുടെ അടുത്ത് ഒറ്റയ്ക്ക് വിട്ടിട്ട് പോകാന്‍ പാടുണ്ടോ? ഇതിന് നിയമം തടസം നില്‍ക്കാന്‍ പാടുണ്ടോ?ഇതെന്റെ പെങ്ങളുടെ മകളാണ് എന്ന ബോധ്യം ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ വിട്ടിട്ട് പോകുമായിരുന്നോ? നിയമം പറയുമായിരുന്നോ? ഇത്രയെ ഉദ്യോഗസ്ഥരോട് ചോദിക്കാന്‍ ഉള്ളൂ. ഇത് അറിഞ്ഞ് കൊണ്ട് വിട്ടുകൊടുത്ത ജീവനാണ്'- സുരേഷ് ഗോപി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT