Suresh Gopi  
Kerala

കേരളത്തിന് 120 കോടി അനുവദിച്ചു; മോദിക്കും ശിവരാജ് സിങ് ചൗഹാനും നന്ദിയെന്ന് സുരേഷ് ഗോപി

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികള്‍ക്കായി ആദ്യ ഗഡുവായി 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി. ഇത് പ്രാവര്‍ത്തികമാക്കാന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗ്രാമ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാന് നന്ദി അറിയിക്കുന്നതായി സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിനായി നീക്കിവച്ചിരിക്കുന്ന ഫണ്ടിന്റെ ആദ്യ ഗഡു അനുവദിക്കണമെന്ന് താന്‍ ഗ്രാമവികസന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ആദ്യഗഡു അനുവദിച്ചെന്നറിയിക്കുന്നതില്‍ സന്തോഷമെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

സുരേഷ് ഗോപിയുടെ കുറിപ്പ്

കേരളത്തിന് 120 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം.

കേരളത്തിലെ വിവിധ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) പദ്ധതികള്‍ക്കായി അനുവദിക്കേണ്ട ഫണ്ടുകളുടെ സമഗ്രമായ ഒരു പട്ടിക സമീപകാല യോഗത്തില്‍ സമാഹരിക്കുകയും, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിനായി നീക്കിവച്ചിരിക്കുന്ന ഫണ്ടിന്റെ ആദ്യ ഗഡു അനുവദിക്കണമെന്ന് ഞാന്‍ ബഹുമാനപ്പെട്ട കാബിനറ്റ് മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ജിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഗ്രാമവികസന മന്ത്രാലയത്തില്‍ നിന്ന് ഇതിന് അനുകൂലമായ ഒരു തീരുമാനം ഉണ്ടാവുകയും, അതിലേക്കായി 120 കോടി രൂപ അനുവദിച്ചു എന്ന് അറിയിക്കുന്നതില്‍ സന്തോഷം.

ഇത് പ്രാവര്‍ത്തികമാകാന്‍ സഹായിച്ച ബഹുമാനപ്പെട്ട പ്രധാന മന്ത്രി ശ്രീ Narendra Modi ജിക്കും ബഹുമാനപ്പെട്ട കേന്ദ്ര ഗ്രാമ വികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ജിയോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

Suresh Gopi stated that an initial installment of ₹120 crore has been sanctioned for the Pradhan Mantri Gram Sadak Yojana projects.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT