വൈദികന്‍ സുരേഷ് ഗോപിയുടെ ശിരസില്‍ കൈവെച്ച് പ്രാര്‍ഥിക്കുന്നു   വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

Suresh Gopi: പൂവന്‍കുലയും പട്ടും മധുരപലഹാരങ്ങളും; കൊരട്ടി മുത്തിയെ വണങ്ങി സുരേഷ് ഗോപി-വിഡിയോ

വൈദികന്‍ ശിരസില്‍ കൈ തൊട്ട് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി പള്ളിയില്‍ നിന്നും മടങ്ങിയത്. മാതാവിന്റെ ചെറിയരൂപവും വൈദികന്‍ സമ്മാനിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നേര്‍ച്ച സമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂവന്‍കുലയും പട്ടും മധുരപലഹാരങ്ങളുമാണ് കൊരട്ടി മുത്തിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. വൈദികന്‍ ശിരസില്‍ കൈ തൊട്ട് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി പള്ളിയില്‍ നിന്നും മടങ്ങിയത്. മാതാവിന്റെ ചെറിയരൂപവും വൈദികന്‍ സമ്മാനിച്ചു.

പള്ളിയിലെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വികാരി ഫാദര്‍ ജോണ്‍സണ്‍ കക്കാട്ട്, സഹവികാരിമാരായ ഫാദര്‍ അമല്‍ ഓടനാട്ട്, ഫാദര്‍ ജിന്‍സ് ഞാണയിലും കൈകാരന്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. ശേഷം, ഓഫീസിലെത്തിയ അദ്ദേഹം കാപ്പി കുടിച്ച് വഖഫ് നിയമ ഭേദഗതികളെ കുറിച്ചും സഭയിലെ അനുഭവങ്ങളും എല്ലാവരുമായി പങ്കുവച്ചു. വഖഫ് നിയമ ഭേദഗതിയുടെ വിജയം മോദി സര്‍ക്കാരിന്റെ മറ്റൊരു നാഴികക്കല്ലാണെന്ന് പറഞ്ഞു. ബില്‍ പാസായി വിജയിച്ചെങ്കിലും പൂര്‍ണ്ണ വിജയം നല്‍കേണ്ടത് ജനങ്ങളാണെന്നും പ്രധാന വിഷയങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പറഞ്ഞു. താന്‍ ഇനിയും കൊരട്ടിയില്‍ വരുമെന്നും മുനമ്പത്തെ സമരപങ്കാളികള്‍ക്ക് കൊരട്ടി മുത്തിയുടെ തിരുനടയില്‍ വച്ച് ഒരു നേരത്തെ ഭക്ഷണം കൊടുക്കണമെന്ന ആഗ്രഹമുണ്ടെന്നും അദ്ദേഹം അറിയിക്കുകയും അതിന് വികാരി അദ്ദേഹത്തിന് ഉറപ്പ് നല്‍കുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ കൊരട്ടി പള്ളി സന്ദര്‍ശിച്ചപ്പോള്‍ മുനമ്പത്തെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപ്പിക്കുകയും ചെയ്തിരുന്നു. വഖഫ് നിയമം വെള്ളിയാഴ്ച രാജ്യസഭയിലും പാസായതോടെ രാവിലെ ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തി വെള്ളിയാഴ്ച രാവിലെ 9 മണിയോടെ നേരിട്ട് കൊരട്ടി പള്ളിയിലേക്ക് എത്തുകയായിരുന്നു സുരേഷ് ഗോപി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത