സുരേഷ് ഗോപി ജനങ്ങളുടെ മന്ത്രി; കേരളത്തിനായി ഒരുപാട് ചെയ്യാന്‍ കഴിയും; ടി പത്മനാഭന്‍ ടെലിവിഷന്‍ ചിത്രം
Kerala

സുരേഷ് ഗോപി ജനങ്ങളുടെ മന്ത്രി; കേരളത്തിനായി ഒരുപാട് ചെയ്യാന്‍ കഴിയും; ടി പത്മനാഭന്‍

കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ട് പ്രധാനപ്പെട്ട വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കേന്ദ്രമന്ത്രിയായ ശേഷം കണ്ണൂരിലെത്തിയ സുരേഷ് ഗോപി കഥാകൃത്ത് ടി പത്മനാഭനെ സന്ദര്‍ശിച്ചു. സംസ്ഥാനത്തിനായി ഒരുപാട് ചെയ്യാന്‍ കേന്ദ്രമന്ത്രി എന്ന നിലയില്‍ സുരേഷ് ഗോപിക്ക് കഴിയുമെന്നും എല്ലാവരെയും ഒരുപോലെ കാണണമെന്ന് അദ്ദേഹത്തോട് പറഞ്ഞതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ടി പത്മനാഭന്‍ പറഞ്ഞു.

'ഞങ്ങള്‍ പഴയ സുഹൃത്തുക്കളാണ്. വളരെ മുന്‍പേയുള്ള ബന്ധമാണ്. എല്ലാവരെയും ഒരേ പോല കാണണമെന്ന് ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് ജയിച്ചത്. ജയിച്ചുകഴിഞ്ഞ ശേഷം അദ്ദേഹം ബിജെപിയുടെ മന്ത്രിയല്ല. ജനങ്ങളുടെ മന്ത്രിയാണ്. അദ്ദേഹം തന്നോട് പറഞ്ഞത് അത് പറയേണ്ട കാര്യമുണ്ടോ താന്‍ അത് മാത്രമേ ചെയ്യു എന്നാണ്'- പത്മനാഭന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ട് പ്രധാനപ്പെട്ട വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. കേരളത്തെ കേരളത്തെ ഒരുപടി സഹായിക്കാന്‍ കഴിയും. അദ്ദേഹത്തിന് പലതും ചെയ്യാന്‍ കഴിയും. അതിനുള്ള സന്മസും ഉണ്ട്. സഖാവ് പി കൃഷ്ണപിള്ളയെ കുറിച്ചുള്ള പുസ്തകവും സുരേഷ് ഗോപിക്ക് സമ്മാനിച്ചതായി പത്മനാഭന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT