nomination paper filed 
Kerala

സ്വരാജും അന്‍വറും മോഹന്‍ ജോര്‍ജും പത്രിക സമര്‍പ്പിച്ചു; നിലമ്പൂര്‍ പോരാട്ടച്ചൂടിലേക്ക്

ആരു മത്സരിച്ചാലും തന്റെ വിജയപ്രതീക്ഷയ്ക്ക് ഒരു മങ്ങലുമില്ലെന്ന് സ്വരാജ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ( Nilambur by election ) ഇടതു മുന്നണി, ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക ( nomination paper ) സമര്‍പ്പിച്ചു. ഇതോടെ നിലമ്പൂരിലെ മത്സരരംഗം ചൂടേറി. രാവിലെ 11 മണിക്ക് പ്രകടനമായെത്തിയാണ് എം സ്വരാജ് ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി സിന്ധു മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എ വിജയരാഘവന്‍, പി കെ സൈനബ, ഇ എന്‍ മോഹന്‍ദാസ് തുടങ്ങിയ സിപിഎം നേതാക്കള്‍ സ്വരാജിന് ഒപ്പമുണ്ടായിരുന്നു.

ആരു മത്സരിച്ചാലും തന്റെ വിജയപ്രതീക്ഷയ്ക്ക് ഒരു മങ്ങലുമില്ലെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു പിന്നാലെ പി വി അന്‍വറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പ്രകടനമായെത്തിയാണ് അന്‍വര്‍ നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വന്യജീവികള്‍ അളുകളെ കൊല്ലുമ്പോള്‍ അവര്‍ക്ക് 10 ലക്ഷം രൂപയുടെ ചെക്കെഴുതി വെച്ചിട്ടുള്ള മന്ത്രിയുള്ള നാടാണ് നമ്മുടേത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് പി വി അന്‍വര്‍ പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജും ഉച്ചയ്ക്ക് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായിട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസ്, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മത്സരിക്കാന്‍ വിമുഖത കാണിച്ചതിന് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു ശേഷമാണ് അഡ്വ. മോഹന്‍ ജോര്‍ജിനെ നാടകീയമായി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്.

നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ. സാദിഖ് നടുത്തൊടി എന്നിവരുള്‍പ്പെടെ നാലുപേര്‍ പത്രിക നല്‍കിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലു മണിക്ക് നിലമ്പൂര്‍ കോടതിപ്പടിയിലാണ് കണ്‍വെന്‍ഷന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

SCROLL FOR NEXT