വീഡിയോ ദൃശ്യം 
Kerala

മൂന്നാമതും അപകടത്തില്‍പ്പെട്ട് സ്വിഫ്റ്റ് ബസ്; തടി ലോറിയില്‍ തട്ടി, റിയര്‍വ്യൂ മിററും ചില്ലും പൊട്ടി 

കെഎസ്ആ‍ർടിസിയുടെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ പെട്ടു. കോട്ടയ്ക്കലിന് അടുത്ത് വെച്ചാണ് കെഎസ് 041 ബസ് അപകടത്തിൽപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  കെഎസ്ആ‍ർടിസിയുടെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ പെട്ടു. കോട്ടയ്ക്കലിന് അടുത്ത് വെച്ചാണ് കെഎസ് 041 ബസ് അപകടത്തിൽപ്പെട്ടത്. തടി ലോറിയെ കയറ്റത്തിൽ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം.  

സർവീസ് ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെടുന്നത്. ലോറിയിൽ തട്ടി ബസിന്റെ ഇടത് സൈഡിലെ റിയർവ്യൂ മിറർ ഒടിഞ്ഞു. മുൻ വശത്തെ ഗ്ലാസിന്റെ ഇടത് മൂല പൊട്ടുകയും ചെയ്തിട്ടുണ്ട്. ആ‍ർക്കും പരിക്കേറ്റിട്ടില്ല. 

കന്നി സര്‍വീസിന് ഇടയിലെ കെ സ്വിഫ്റ്റ് അപകടങ്ങള്‍

ഏപ്രിൽ 11ന് സർവ്വീസുകൾ ഫ്ലാ​ഗ് ഓഫ് ചെയ്ത അതേ ദിവസം രണ്ട് അപകടങ്ങൾ സംഭവിച്ചിരുന്നു. 11ന് രാത്രി തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, ഏപ്രിൽ 12ന് രാവിലെ മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചത്. കല്ലമ്പലത്ത് വെച്ച് കെഎസ് 29 ബസ് ലോറിയുമായി ഉരഞ്ഞ് ബസിന്റെ സൈഡ് മിറർ ഇളകിപ്പോയിരുന്നു.

35,000 രൂപയാണ് കണ്ണാടിയുടെ വില. പകരം കെഎസ്ആർടിസി വർക്ക് ഷോപ്പിൽ നിന്നും മറ്റൊരു സൈഡ് മിറർ എത്തിച്ചാണ് യാത്ര തുടർന്നത്. കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് വന്ന കെഎസ് 36 ബസാണ് മലപ്പുറം ചങ്കുവെട്ടിൽ വെച്ച് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ബസ്സുമായി ഉരസുകയായിരുന്നു. ബസിന്റെ ഒരു വശത്തെ പെയിൻറ് പോയി.

കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളുടെ കന്നി സർവീസിനിടെ അപകടത്തിൽപ്പെട്ടത് ഡ്രൈവർമാരുടെ പിഴവെന്ന് പ്രാഥമിക കണ്ടെത്തൽ. ഇതേ തുടർന്ന് ഡ്രൈവർമാരെ പിരിച്ചുവിട്ടു. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാ​ഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിൽ ആണ് നടപടി. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT