ടി ആര്‍ രഘുനാഥന്‍ 
Kerala

ടി ആര്‍ രഘുനാഥന്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി

എ വി റസലിന്റെ പിന്‍ഗാമിയായിട്ടാണ് രഘുനാഥന്‍ സെക്രട്ടറിയാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി ആര്‍ രഘുനാഥനെ തെരഞ്ഞെടുത്തു. അന്തരിച്ച മുന്‍ ജില്ലാ സെക്രട്ടറി എ വി റസലിന്റെ പിന്‍ഗാമിയായിട്ടാണ് രഘുനാഥന്‍ സെക്രട്ടറിയാകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്ത തീരുമാനം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും അംഗീകരിക്കുകയായിരുന്നു.

നിലവില്‍ സിഐടിയു ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗവുമാണ്. എസ്എഫ്‌ഐയിലൂടെയാണ് രഘുനാഥന്‍ പൊതുപ്രവര്‍ത്തനരംഗത്തെത്തുന്നത്. ഡിവൈഎഫ്‌ഐ. പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്, അയര്‍ക്കുന്നം ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

സിപിഎം അയര്‍ക്കുന്നം ഏരിയ സെക്രട്ടറി പദവിയായിരുന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. നിലവില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. കോട്ടയം കോ ഓപ്പറേറ്റിങ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനാണ്. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വദേശം അയര്‍ക്കുന്നം അറുമാനൂര്‍ ആണ് രഘുനാഥന്റെ സ്വദേശം. ഭാര്യ രഞ്ജിത, മകന്‍ രഞ്ജിത്ത് മരുമകള്‍ അര്‍ച്ചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ