kochi_mayor 
Kerala

'കടപ്പുറത്ത് നഗ്‌നനായി നടത്തിക്കും, ഇരുട്ടടി അടിക്കും'; കൊച്ചി മേയര്‍ക്ക് 'താലിബാന്‍ ചീഫ് കമാന്‍ഡറുടെ' ഭീഷണിക്കത്ത്

പത്രമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മേയര്‍ എം അനില്‍കുമാറിന് ഭീഷണികത്ത്. ബിന്‍ലാദന്‍ ഉള്‍പ്പടെയുള്ളവരുടെ ചിത്രം പതിപ്പിച്ച ഭീഷണി കത്താണ് ലഭിച്ചത്. 
കൊച്ചി കടപ്പുറത്ത് നഗ്‌നനായി നടത്തിക്കുമെന്ന് തപാല്‍ വഴി ലഭിച്ച കത്തില്‍ പറയുന്നു. പത്രമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ പറയുന്നു. 

ചീഫ് കമാന്റര്‍ ഓഫ് താലിബാന്‍, ഫക്രുദ്ദീന്‍ അല്‍ത്താനി എന്ന പേരിലായിരുന്നു കത്ത്. സംഭവത്തില്‍  നിയമനപടി ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എല്‍ഡിഎഫ് പരാതി നല്‍കി. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി  ബെനഡിക്ട് ഫെര്‍ണാണ്ടസാണ് പരാതി നല്‍കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

'കൊച്ചിയിലെ ഫുഡ് ഡെലിവറി ജീവനക്കാരില്‍ ഭൂരിഭാഗവും ബിരുദധാരികള്‍; 39 ശതമാനവും 25 വയസ്സിന് താഴെയുള്ളവര്‍'

ഡ്യുവല്‍ സിഎന്‍ജി സിലിണ്ടര്‍; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ നാളെ വിപണിയില്‍

വീട്ടമ്മമാരുടെ ജോലിക്കും മൂല്യമുണ്ട്; വയോധികയുടെ അപകട നഷ്ടപരിഹാരം കുത്തനെ കൂട്ടി ഡല്‍ഹി ഹൈക്കോടതി

ചോറ് കുറച്ചിട്ടും വയറു കുറയുന്നില്ലേ? വില്ലൻ നമ്മുടെ ഈ ശീലമാകാം