കെഎൻ ബാല​ഗോപാൽ/ ഫെയ്സ്ബുക്ക്, ഡോ ആശ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നു/ ടെലിവിഷൻ ദൃശ്യം 
Kerala

സർക്കാരിനെതിരെ അധ്യാപകരുടെ സമരം: മുൻനിരയിൽ ധനമന്ത്രിയുടെ ഭാര്യ

കെഎന്‍ ബാലഗോപാലിന്‍റെ ഭാര്യയുമായ ഡോ. ആശയാണ് സർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് മന്ത്രിയുടെ ഭാര്യ. കോളജ് അധ്യാപികയും ധനമന്ത്രി കെഎന്‍ ബാലഗോപാലിന്‍റെ ഭാര്യയുമായ ഡോ. ആശയാണ് സർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്തത്. 

കോളജ് അധ്യാപകര്‍ക്ക് നിഷേധിച്ച ഡിഎ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നല്‍കുക എന്ന ആവശ്യവുമായാണ് കോളജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സെക്രട്ടേറിയറ്റ് ധര്‍ണയും ഉപവാസവും നടത്തിയത്. സംഘടനയുടെ വനിതാ വിഭാഗം കണ്‍വീനറാണ് ഡോ.ആശ.

ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ സേവന പ്രശ്നങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനത്തിനെതിരെയാണ് സമരമെന്നും സംഘടനയുടെ സമരപ്രഖ്യാപന രേഖ പറയുന്നു. കേന്ദ്ര സര്‍ക്കാരിനും യുജിസിക്കും എതിരെയും സമരക്കാര്‍ മുദ്രാവാക്യം ഉയര്‍ത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും