ഷാഫി  ഫെയ്സ്ബുക്ക്
Kerala

പ്രിയ സംവിധായകന് കണ്ണീരോടെ വിട, ഷാഫി ഇനി ഓര്‍മകളില്‍

സിനിമ-രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പ്രിയ സംവിധായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമയില്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ത്ത പ്രിയ സംവിധായകന് വിട നല്‍കി കേരളം. ഷാഫിയുടെ മൃതദേഹം കറുകപ്പള്ളി ജുമാ മസ്ജിദില്‍ ഖബറടക്കി. സിനിമ-രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പ്രിയ സംവിധായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് മൃതദേഹം കറുകപ്പള്ളി മുസ്ലിം ജുമാ മസ്ജിദിലേക്ക് എത്തിച്ചത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി രണ്ടേ മുക്കാലോടെ മൃതദേഹം കബറടക്കി. ഇന്നലെ രാത്രി 12:30 യോടെയാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാഫിയുടെ മരണം സംഭവിക്കുന്നത്. പുലര്‍ച്ചെ നാലരയോടെ മൃതദേഹം എളമക്കരയിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് 9 മണിയോടെ മണപ്പാട്ടിപ്പറമ്പ് കൊച്ചിന്‍ സഹകരണ ബാങ്ക് ഹാളില്‍ പൊതുദര്‍ശനം. നടന്‍ മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ് കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി രാജീവ് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

എല്ലാവരോടും ഏറെ ആത്മബന്ധം സൂക്ഷിച്ച ഷാഫിയുടെ വിടവാങ്ങല്‍ വലിയ വേദനയുണ്ടാക്കുന്നതാണെന്ന് പ്രമുഖര്‍ പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും