Tejashwi Yadav  
Kerala

കേരളത്തില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിന് തേജസ്വി യാദവ് എത്തുന്നു

മലബാറിൽ മൂന്നു ദിവസം എൽഡിഎഫ് പ്രചാരണത്തിൽ തേജസ്വി യാദവ് പങ്കെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എത്തുന്നു. മൂന്ന് ദിവസത്തെ പ്രചാരണ പര്യടനത്തിനായി ആര്‍ജെഡി ദേശീയ വര്‍ക്കിങ് പ്രസിഡന്റും ബീഹാറിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി ചൊവ്വാഴ്ച കേരളത്തിലെത്തും.

മലപ്പുറം, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായി നടക്കുന്ന പൊതുയോഗങ്ങളിലും റാലികളിലും തേജസ്വി യാദവ് പങ്കെടുക്കുമെന്ന് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് പൊന്നാനി ബസ് സ്റ്റാന്‍ഡിന് സമീപം തേജസ്വി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കും.

ബുധനാഴ്ച പേരാമ്പ്ര, വടകര, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി നടക്കുന്ന പരിപാടികളിലും തേജസ്വി പങ്കെടുക്കും. വ്യാഴാഴ്ച ബേപ്പൂര്‍, കല്‍പ്പറ്റ, മുക്കം എന്നീ മണ്ഡലങ്ങളിലും തേജസ്വി യാദവ് പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കുമെന്ന് ആര്‍ജെഡി നേതാക്കള്‍ അറിയിച്ചു.

Bihar opposition leader Tejashwi Yadav is coming to campaign for LDF candidates in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത