munnar ഫയൽ
Kerala

മൂന്നാറില്‍ മൈനസ് തുടരുന്നു, ശബരിമലയിലും ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ്; അറിയാം കാരണം?

മൂന്നാറില്‍ അതിശൈത്യം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മൂന്നാറില്‍ അതിശൈത്യം തുടരുന്നു. ഉള്‍പ്രദേശങ്ങളില്‍ താപനില മൈനസ് ഒന്നിലെത്തി. കന്നിമല, സെവന്‍മല, വട്ടവട, പാമ്പാടുംഷോല എന്നിവിടങ്ങളിലാണ് ശനിയാഴ്ച പുലര്‍ച്ചെ താപനില മൈനസിലേക്ക് താഴ്ന്നത്.

രാത്രിയിലും അതിരാവിലെയും തണുപ്പ് ആണെങ്കിലും പകല്‍ ചൂടിന് വലിയ കുറവൊന്നുമില്ലെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. മുന്നാര്‍ എക്കോപോയിന്റില്‍ 4.9 ഡിഗ്രിയായിരുന്നു രാവിലത്തെ ചൂട്. ദിവസങ്ങളായി മൂന്നാറില്‍ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് മൂന്നാറില്‍ മൈനസ് രണ്ട് ഡിഗ്രിയിലേക്ക് താപനിലയെത്തിയിരുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൂന്നാറില്‍ കൂടുതലായി തണുപ്പ് രേഖപ്പെടുത്താറുള്ളത്. തണുപ്പ് ആസ്വദിക്കാനെത്തുന്ന യാത്രക്കാരുടെ തിരക്കേറുന്ന സീസണാണ്.

രാത്രിയില്‍ മൂന്നാര്‍ ടൗണില്‍ താപനില പൂജ്യമായിരുന്നു. നല്ലതണ്ണി, ലക്ഷ്മി, ചെണ്ടുവര എന്നിവിടങ്ങളിലും പൂജ്യം ഡിഗ്രിയായിരുന്നു താപനില. ശരാശരി നാല് ഡിഗ്രിയില്‍ തുടര്‍ന്നു. മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളില്‍ രണ്ടും സൈലന്റ്വാലി, ദേവികുളം, ഗ്യാപ് റോഡ് എന്നിവിടങ്ങളില്‍ ഒന്നുമായിരുന്നു താപനില. തലയാര്‍, മറയൂര്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളിലും താപനില താഴ്ന്നു.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കൊടും ശൈത്യത്തിന്റെ സൂചനകളാണ് മൂന്നാറില്‍ അനുഭവപ്പെട്ടത്. കാശ്മീരിലെ പോലെ മേഘങ്ങളില്‍ നിന്ന് മഞ്ഞ് വീഴുകയല്ല മൂന്നാറില്‍ സംഭവിക്കുന്നത്. 'ഗ്രൗണ്ട് ഫ്രോസ്റ്റ്' എന്ന പ്രതിഭാസമാണ് സംഭവിക്കുന്നത്. താപനില പൂജ്യം ഡിഗ്രിയിലോ അതില്‍ താഴെയോ എത്തുമ്പോള്‍, പുല്ലിന്റെയും മണ്ണിന്റെയും ഉപരിതലത്തിലുള്ള ജലാംശം തണുത്തുറഞ്ഞ് ഐസ് പാളികളായി മാറുന്നതാണ് ഗ്രൗണ്ട് ഫ്രോസ്റ്റ്.

അതിരാവിലെ 17.8 ഡിഗ്രി സെല്‍ഷ്യസ് തണുപ്പുണ്ടായ കോട്ടയത്ത് ഉച്ചയ്ക്ക് 35.6 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. 7,8 മണിക്കൂറിനിടയില്‍ താപനില മാറിയത് 17.8°c ആണ്. ശബരിമലയിലും ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തി. പമ്പയില്‍ രാവിലെ രേഖപ്പെടുത്തിയത് 16°c തണുപ്പാണ്.

തണുപ്പിന് കാരണം?

സൂര്യന്‍ ഭൂമിയുടെ തെക്കേ അറ്റത്ത് (ദക്ഷിണായനത്തിന്റെ അവസാന ഭാഗത്ത്) എത്തുന്നതോടെയാണ് താപനില ഏറ്റവും കുറവ് അനുഭവപ്പെടുന്നത്. സൂര്യന്‍ ഏറ്റവും അകലെ നില്‍ക്കുന്നതിനാല്‍ താപനില കുറയുന്നു. ഇങ്ങനെ താപനില ഏറ്റവും കുറവുള്ള ദിവസങ്ങളാണ് കടന്നു പോകുന്നത്.

തെക്ക് ഭാഗത്ത് ആയാണ് സൂര്യന്‍ ഇപ്പോള്‍ നില്‍ക്കുന്നത് എങ്കിലും ഇത് വടക്ക് ഭാഗത്തേക്ക് (ഉത്തരായാനം) നീങ്ങുന്തോറും താപനില കൂടി വരും. ഇതോടെ അന്തരീക്ഷത്തില്‍ ചൂട് കൂടും.

temperature drops below zero in munnar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല, വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു

100-ാം വയസില്‍ കന്നിസ്വാമി; 102 ന്റെ നിറവില്‍ മൂന്നാം തവണയും അയ്യനെ തൊഴുത് പാറുക്കുട്ടി

വിവാഹം താല്‍പ്പര്യമില്ലാത്തവര്‍ സന്യാസം സ്വീകരിക്കണം, ലിവ് ഇന് റിലേഷന്‍ഷിപ്പിനെതിരെ മോഹന്‍ ഭാഗവത്

ചിത്രപ്രിയയുടെ തലയിലേക്ക് 22 കിലോ ഭാരമുള്ള കല്ലെടുത്തിട്ടു, മുന്‍പും വധശ്രമം; കൊലപാതക രീതി വിശദീകരിച്ച് അലന്‍

വിബി ജി റാംജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം, പേനയും പേപ്പറും നെഞ്ചോട് ചേർന്നു; ശ്രീനി മടങ്ങി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT