പ്രതീകാത്മക ചിത്രം 
Kerala

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി, പത്തു വയസുകാരി മരിച്ചു 

സഹോദരങ്ങളുമായി കളിക്കുന്നതിനിടെ നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സഹോദരങ്ങളുമായി കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി പത്തു വയസുകാരിക്ക് ദാരുണാന്ത്യം. വേങ്ങൂർ സ്വദേശികളായ സജി-സിനി ദമ്പതികളുടെ മകൾ അബീനയാണ് മരിച്ചത്. ജേഷ്ഠൻ ആബിലിനും അനിയത്തി അലീനയ്ക്കുമൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

കെട്ടിട നിർമാണ തൊഴിലാളിയായ സജിയും സ്വകാര്യ ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായ സിനിയും സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. അപകടമുണ്ടായ ഉടനെ കുട്ടികൾ അടുത്തുള്ള വീട്ടിലെത്തി വിവരം അറിയിച്ചു. ഇവർ അബീനയെ കുറുപ്പംപടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

വേങ്ങൂർ ​ഗവ. എൽപി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അബീന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

DRDO-യിൽ 195 അപ്രന്റീസ് ഒഴിവുകൾ; ITI മുതൽ BE/B.Tech വരെ യോഗ്യത; ഹൈദരാബാദിൽ പരിശീലനം

'ടൊവിയും ഞാനും കസിന്‍സാണ്, എന്റെ അമ്മയും അവന്റെ അച്ഛനും ഒന്നിച്ച് പഠിച്ചവര്‍'; അടുപ്പത്തെക്കുറിച്ച് നിവിന്‍ പോളി

അതിസമ്പന്നന്മാരായ മലയാളികളില്‍ മുന്നില്‍ യൂസഫലി, കുടുംബ ആസ്തിയില്‍ മുത്തൂറ്റ്; പട്ടിക അറിയാം

'അത്ഭുതദ്വീപിന് ഫസ്റ്റ് ഡെ ഫുള്‍ കൂവലായിരുന്നു'; പൃഥ്വിരാജിനോടുള്ള രോഷമായിരുന്നോ എന്ന് അറിയില്ലായിരുന്നു: ഗിന്നസ് പക്രു