പെണ്‍സുഹൃത്തിന് മെസേജ് അയച്ചു; യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഏഴുപേര്‍ അറസ്റ്റില്‍ 
Kerala

പെണ്‍സുഹൃത്തിന് മെസേജ് അയച്ചു; യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഏഴുപേര്‍ അറസ്റ്റില്‍

യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവാവും സുഹൃത്തും ഓടിരക്ഷപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. കാലടി മറ്റൂര്‍ ഇളംതുരുത്തില്‍ ഗൗതം കൃഷ്ണ (24), മറ്റൂര്‍ കല്ലുങ്കല്‍ വീട്ടില്‍ അലക്‌സ് (22), മറ്റൂര്‍ ചെമ്മന്തൂര്‍ ശിവ പ്രസാദ് (25), അങ്കമാലി പുളിയനം മാമ്പ്രക്കാട്ടില്‍ ഗോകുല്‍ (25), മറ്റൂര്‍ കപ്രക്കാടന്‍ വീട്ടില്‍ അഭിജിത്ത് (19), മറ്റൂര്‍ വേലം പറമ്പില്‍ ആകാശ് (20), മറ്റൂര്‍ പയ്യപ്പിള്ളി മാര്‍ട്ടിന്‍ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി `പാലീസും ചേര്‍ന്ന് പിടികൂടിയത്. 13 ന് രാത്രിയാണ് സംഭവം.

അയ്യമ്പുഴ സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗൗതമിന്റെ സുഹൃത്തിന് മെസേജ് അയച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. മറ്റൂര്‍ ഭാഗത്തുള്ള റസ്റ്റോറന്റിന് സമീപത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. അവിടെ വച്ച് യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവാവും സുഹൃത്തും ഓടിരക്ഷപ്പെട്ടു. പിന്നീട് ചികിത്സ തേടിയ ശേഷം മറ്റൂരുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. പുലര്‍ച്ചെ 3 മണിയോടെ അക്രമി സംഘം മറ്റൂരിലെ വീട്ടിലെത്തി യുവാവിനെ ബലമായി ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ചു. യുവാവിന്റെ ബൈക്കും തട്ടിയെടുത്തു. തുടര്‍ന്ന് വടിവാളുകൊണ്ട് വെട്ടിയും വടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് ഒളിവില്‍ പോയ പ്രതികളെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എഎസ്പി മോഹിത് റാവത്ത്, ഇന്‍സ്‌പെക്ടര്‍ കെ ഷിജി എസ്‌ഐമാരായ കെജെ ജോബി, പിഎസ് റെജി, പി സദാനന്ദന്‍ , ഒഎ ഉണ്ണി, എഎസ്‌ഐ പിഎ അബ്ദുള്‍ മനാഫ്, എസ്എ ബിജു, സീനിയര്‍ സിപിഒ മാരായ ടിഎ അഫ്‌സല്‍, ടിഎന്‍ മനോജ് കുമാര്‍,രെജിത്ത് രാജന്‍, ബെന്നി ഐസക്ക്, കെഎസ് സുമേഷ്, ഷൈജു അഗസ്റ്റിന്‍, എംഎ ജിംസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT