ക്ഷേത്രത്തിനകത്ത് വെള്ളം കയറിയ നിലയിൽ (Thanikkudam Bhagavathi Temple) 
Kerala

നാട് കാത്തിരിക്കുന്നു, താണിക്കുടത്തമ്മയ്ക്ക് പ്രകൃതി ഒരുക്കുന്ന ആറാട്ടിനായി (വിഡിയോ)

ഇക്കുറി കനത്ത മഴയാണ് തൃശൂരില്‍ പെയ്തതെങ്കിലും താണിക്കുടം ക്ഷേത്രത്തില്‍ ഭഗവതിയ്ക്കു ആറാട്ടായില്ല

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കനത്ത മഴ പെയ്തിട്ടും താണിക്കുടത്തമ്മയ്ക്ക് ആറാട്ടായില്ല. പുഴ ക്ഷേത്ര ശ്രീകോവിലിലേയ്ക്ക് ഒഴുകിയെത്തി പ്രകൃതി ഒരുക്കുന്ന ആറാട്ടിനായി ഒരു നാടു മുഴുവന്‍ കാത്തിരിക്കുകയാണ്. ഇക്കുറി കനത്ത മഴയാണ് തൃശൂരില്‍ പെയ്തതെങ്കിലും താണിക്കുടം ക്ഷേത്രത്തില്‍ ഭഗവതിയ്ക്കു ആറാട്ടായില്ല.

ജൂണ്‍ 26നു പുഴ നിറഞ്ഞൊഴുകി ക്ഷേത്രമുറ്റത്തെത്തിയെങ്കിലും ദേവീ വിഗ്രഹം മൂടുന്ന വിധത്തില്‍ ജലനിരപ്പുയര്‍ന്നില്ല. കനത്ത മഴയില്‍ താണിക്കുടം പുഴ നിറഞ്ഞൊഴുകി ക്ഷേത്ര ശ്രീകോവിലില്‍ പ്രവേശിക്കുമ്പോഴാണ് ഭഗവതിക്ക് ആറാട്ട്. ദേവിക്കൊപ്പം ആറാട്ടുമുങ്ങാന്‍ മറ്റു ജില്ലകളില്‍ നിന്നു പോലും ഭക്തരെത്താറുണ്ട്.

താണിക്കുടം പുഴയിലെ ചീര്‍പ്പ് ഉയര്‍ത്തിവച്ചതിനാലാണ് ഇത്രയും മഴ പെയ്തിട്ടും പുഴ നിറയാത്തതെന്ന് പ്രദേശവാസികള്‍ പറയുന്നു. വെളളായണി മലകളില്‍ നിന്നൊഴുകിവരുന്ന നടുത്തോട് എന്ന ചെറുപുഴയാണ് കാലവര്‍ഷക്കാലത്ത് നിറഞ്ഞ് ക്ഷേത്രത്തിലെത്തുന്നത്. വര്‍ഷത്തില്‍ അപൂര്‍വമായി രണ്ടോ മൂന്നോ പ്രാവശ്യം ആറാട്ടു നടക്കാറുണ്ട്.

കഴിഞ്ഞ വര്‍ഷം കര്‍ക്കിടകം ഒന്നിനായിരുന്നു ആറാട്ട്. ഒന്നര പതിറ്റാണ്ടിനു ശേഷം കര്‍ക്കിടകം ഒന്നിന് ആറാട്ടു നടന്നതില്‍ ഭക്തര്‍ ആഹ്‌ളാദത്തിലായിരുന്നു.

Thanikkudam Bhagavathi Temple aaraattu: On June 26, the river reached the temple courtyard in full flood, but the water level did not rise to the point of covering the goddess idol.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

'60 അടി ഉയരത്തിൽ നിന്ന് വീണ് വോക്കൽ കോഡ് തകർന്നു; ഇടുപ്പിൽ നിന്ന് എല്ല് എടുത്തുവച്ചാണ് അതുറപ്പിച്ചത്'

ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 99,000ലേക്ക്

കൊച്ചി മേയര്‍ സ്ഥാനത്തിനായി പിടിവലി, ദീപ്തി മേരി വര്‍ഗീസിനെതിരെ ഒരു വിഭാഗം നേതാക്കള്‍

പ്രീമിയം നിരക്ക് കുറയുമോ?, ഇന്‍ഷുറന്‍സ് മേഖലയില്‍ ഇനി 100 ശതമാനം വിദേശ നിക്ഷേപം; ലോക്‌സഭയില്‍ ബില്ല് പാസാക്കി, വിശദാംശങ്ങള്‍

SCROLL FOR NEXT