രാത്രി വൈകിയും നടന്ന തിരച്ചില്‍ വീഡിയോ സ്ക്രീന്‍ഷോട്ട്
Kerala

'ആ തുടിപ്പ് മനുഷ്യന്റേതല്ല, തവളയുടേതോ പാമ്പിന്റേതോ ആകാം'; ദൗത്യം അവസാനിപ്പിച്ചു

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് രാത്രിയും പരിശോധന തുടരാന്‍ തീരുമാനിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: ദുരന്തഭൂമിയായ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ തെര്‍മല്‍ സിഗ്‌നല്‍ ലഭിച്ചത് മനുഷ്യന്റേതല്ല. മനുഷ്യശ്വാസമല്ലെന്നും പാമ്പിന്റേയോ തവളയുടേതോ ആകാമെന്നാണ് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍. തെര്‍മല്‍ സ്‌കാനിങ് പരിശോധന നടത്തിയ സംഘം തിരികെ മടങ്ങി.

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് രാത്രിയും പരിശോധന തുടരാന്‍ തീരുമാനിച്ചത്. പരിശോധന അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഫ്‌ലഡ് ലൈറ്റ് എത്തിച്ചാകും പരിശോധന നടത്തിയത്.

മണ്ണിനടിയില്‍ ഏതെങ്കിലും തരത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന റഡാര്‍ പരിശോധനയ്ക്കിടെയാണ് പ്രതീക്ഷയുണര്‍ത്തുന്ന സിഗ്നല്‍ ലഭിച്ചത്. തകര്‍ന്ന വീടിനുള്ളില്‍ നിന്നാണ് സിഗ്‌നല്‍ ലഭിച്ചത്. ശ്വസിക്കുകയും ചലിക്കുകയും ചെയ്യുന്ന വസ്തു മണ്ണിനടിയിലുണ്ട് എന്നായിരുന്നു ആദ്യം മുതല്‍ തന്നെ വിദഗ്ധ സംഘം പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ രണ്ട് പരിശോധനയിലും റഡാര്‍ പരിശോധനയ്ക്കിടെ സിഗ്‌നല്‍ ലഭിക്കുകയായിരുന്നു. മൂന്നാം പരിശോധനയില്‍ സിഗ്‌നല്‍ ലഭിക്കാതിരുന്നതോടെ തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് നിര്‍ദേശമെത്തിയത്. തകര്‍ന്ന വീടിന്റെ അടുക്കളഭാഗത്താണ് പരിശോധന നടക്കുന്നത്. ഈ വീട്ടിലെ മൂന്നു പേരെയാണ് ദുരന്തത്തില്‍ കാണാതായത്. സിഗ്നല്‍ ലഭിച്ച പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ദേശീയ ദുരന്ത നിവാര ഏജന്‍സിയാണ് പരിശോധന നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT