ആലപ്പുഴ: യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കേ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു. ആലപ്പുഴയിലാണ് സംഭവം. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ആലപ്പുഴയിൽ നിന്നു മണ്ണഞ്ചേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎൽ 02 എജി1766 എന്ന രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷയ്ക്കാണ് തീ പിടിച്ചത്. തകഴി മുല്ലശ്ശേരി സ്വദേശിയായ ഹരികൃഷ്ണന്റെതാണ് വാഹനം.
ഓടിക്കൊണ്ടിരുന്നതിനിടയിൽ ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഫെഡറൽ ബാങ്കിന് മുൻഭാഗത്ത് എത്തിയപ്പോൾ ഓട്ടോയുടെ പിൻസീറ്റിനടിയിൽ എൻജിൻ ഭാഗത്ത് നിന്നുമാണ് പുക ഉയരാൻ തുടങ്ങിയത്. ഉടൻ യാത്രക്കാരെ ഇറക്കിയ ശേഷം ഫയർഫോഴ്സിനെ വിളിക്കുകയും തൊട്ടടുത്ത കടകളിൽ നിന്നു വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.
വളരെ വേഗത്തിലെത്തിയ ആലപ്പുഴ ഫയർ റെസ്ക്യു ടീം വെള്ളം പമ്പ് ചെയ്ത് തീ അണച്ചതിനാൽ ഓട്ടോയുടെ ഇന്ധന ടാങ്കിലേയ്ക്ക് തീ പടർന്ന് വലിയ അപകടം ഉണ്ടായില്ല. സമയോജിത ഇടപെടലിനെ തുടർന്ന് ഓട്ടോ പൂർണമായും കത്തി നശിക്കാതെയും വലിയ അപകടവും ഒഴിവാകുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates