ജെഫിൻ/ ടിവി ദൃശ്യം 
Kerala

ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണു; രണ്ടു വയസ്സുകാരന്‍ മരിച്ചു

കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മുക്കത്ത് ഇന്നലെ വൈകീട്ടാണ് അപകടം. മുക്കം മണാശേരി സ്വദേശി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ ആണ് മരിച്ചത്. 

കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്.  കുളി കഴിഞ്ഞെത്തിയപ്പോള്‍ കുട്ടി മെത്തയുടെ അടിയില്‍ കിടക്കുകയായിരുന്നുവെന്ന് അമ്മയും മറ്റു ബന്ധുക്കളും പറയുന്നത്. 

ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും