എന്‍ എന്‍ കൃഷ്ണദാസ് വിഡിയോ സ്ക്രീന്‍ഷോട്ട്
Kerala

നീലപ്പെട്ടി കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം, കോണ്‍ഗ്രസിന്റെ ട്രാപ്പ്: നിലപാടില്‍ ഉറച്ച് കൃഷണദാസ്

കോണ്‍ഗ്രസിന്റെ കെണിയാണത്. ട്രോളി ബാഗില്‍ പണമുണ്ടോ, സ്വര്‍ണമുണ്ടോ എന്നൊക്കെ കണ്ടെത്തേണ്ടത് സിപിഎമ്മല്ല പൊലീസാണ്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കള്ളപ്പണമാകരുത് പാലക്കാട്ടെ പ്രചരണ വിഷയമെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സമിതിയംഗം എന്‍ എന്‍ കൃഷ്ണദാസ്. പെട്ടിയിലേക്ക് മാത്രം പ്രചരണമൊതുക്കുന്നത് ട്രാപ്പാണ്. കോണ്‍ഗ്രസിന്റെ കെണിയാണത്. ട്രോളി ബാഗില്‍ പണമുണ്ടോ, സ്വര്‍ണമുണ്ടോ എന്നൊക്കെ കണ്ടെത്തേണ്ടത് സിപിഎമ്മല്ല പൊലീസാണ്. തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ കാര്യമാണ്. കള്ളപ്പണം കണ്ടെത്താന്‍ കഴിയുന്ന പൊലീസാണ് കേരളത്തില്‍ ഉള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു.

പാലക്കാട് കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചുവെന്നും അന്വേഷണം വേണമെന്നും പാലക്കാട് സിപിഎം ജില്ലാ നേതൃത്വവും മന്ത്രി എം ബി രാജേഷും ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ്, പാലക്കാട്ടെ മുതിര്‍ന്ന സിപിഎം നേതാവായ കൃഷ്ണദാസ് രംഗത്തുവന്നത്. കൃഷ്ണദാസ് മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ അദ്ദേഹത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. എന്നാല്‍ വീണ്ടും മാധ്യമങ്ങളെ കണ്ട കൃഷ്ണദാസ് തന്റെ നിലപാട് ആവര്‍ത്തിച്ചു.

പാലക്കാട് ജനകീയ പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്. അതാണ് ചര്‍ച്ച ചെയ്യേണ്ടത്. ബിജെപി ഭരിച്ച് നഗരസഭ കുളമാക്കിയിരിക്കുകയാണ്. ദുരന്തമാണ് പാലക്കാട് നേരിടുന്നത്. ഇതല്ലേ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നുള്ള ചര്‍ച്ചയൊക്കെ മനുഷ്യരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ളതാണ്. രാഷ്ട്രീയം ചര്‍ച്ച ചെയ്താല്‍ ബിജെപിയും കോണ്‍ഗ്രസും തോല്‍ക്കുമെന്നും കൃഷ്ണദാസ് ആരോപിച്ചു.

വയനാട് ദുരന്തം കഴിഞ്ഞിട്ട് എത്രമാസമായി. കേന്ദ്രം ഒരു ചില്ലിക്കാശ് തന്നിട്ടില്ല. യുഡിഎഫ് എംപിമാര്‍ ഡല്‍ഹിയില്‍ എത്തിയാല്‍ ബിജെപിക്ക് ഒപ്പമാണ്. പാലക്കാട് നെല്ലിന്റെ വില കേന്ദ്രം തരുന്നില്ല. അതുകൊണ്ട് കൃഷിക്കാര്‍ക്ക് കാശ് നല്‍കാന്‍ കഴിയുന്നില്ല. ഇതൊക്കെ വേണം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും കൃഷ്ണദാസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ