പ്രതീകാത്മക ചിത്രം 
Kerala

ബന്ധുവീട്ടില്‍ വിരുന്നിനെത്തി, കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

ബന്ധുവീട്ടില്‍ വിരുന്ന് എത്തിയ കുഞ്ഞ് വീടിനടുത്ത പുഴങ്കുനി പുഴയില്‍ വീഴുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ പുഴയില്‍ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുട്ടരിയാന്‍ പാലത്തിന് സമീപത്തുവച്ചാണ് ശ്രീപാര്‍വണയുടെ മൃതദേഹം കണ്ടെത്തിയത്. 

ബന്ധുവീട്ടില്‍ വിരുന്ന് എത്തിയ കുഞ്ഞ് വീടിനടുത്ത പുഴങ്കുനി പുഴയില്‍ വീഴുകയായിരുന്നു. ശനിയാഴ്ച പകല്‍ മുഴുവന്‍ പരിശോധിച്ചിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കല്‍പ്പറ്റ മാനിവയല്‍  തട്ടാരകത്തൊടി ഷിജുവിന്റെയും ധന്യയുടെ മകള്‍ ശിവപാര്‍വണയാണ് മരിച്ചത്. അമ്മയുടെ സഹോദരിവീട്ടില്‍ വ്യാഴാഴ്ചയാണ് ഇവര്‍ വിരുന്നെത്തിയത്.

ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് കുട്ടിയെ കാണാതായാത്. പുഴയില്‍ വീണതായി ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് കല്‍പ്പറ്റയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തിരച്ചില്‍ തുടങ്ങിയത്. നാട്ടുകാരും വീട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടില്‍ വീണ്ടും സസ്‌പെന്‍സ്; വിജയ്‌യുടെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

Kerala CM Selection Live: 'പട നയിച്ചവൻ നാട് നയിക്കട്ടെ'... സതീശനായി പ്രവർത്തകർ തെരുവിൽ തന്നെ

'ഞാൻ ദുഃഖിതനാണ്'... 36 വയസ് മാത്രമുള്ള സഹതാരത്തിന്റെ വിയോ​ഗത്തിൽ വിരാട് കോഹ്‍ലി

ആണ്‍ സുഹൃത്തിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി, യുവതിയെ പീഡിപ്പിച്ചു; മൂന്നാം പ്രതിയും പിടിയില്‍

SCROLL FOR NEXT