പ്രതീകാത്മക ചിത്രം 
Kerala

മുഖം ചതഞ്ഞ നിലയില്‍ വീടിന് സമീപം യുവാവിന്റെ മൃതദേഹം ; കൊലപാതകം മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കം

മദ്യപാനത്തിനിടെയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായമുട്ടത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. മാരായമുട്ടം സ്വദേശി ശാന്തകുമാറാണ് മരിച്ചത്. മുഖം ചതഞ്ഞ നിലയില്‍ വീടിന് സമീപമുള്ള പറമ്പിലാണ് ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. 

മദ്യപാനത്തിനിടെയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാരുമൊത്ത് ശാന്തകുമാര്‍ ഇവിടെ ഇരുന്ന് മദ്യപിച്ചിരുന്നു. ശാന്തകുമാര്‍ കൂട്ടുകാരില്‍ നിന്ന് പണം കടം വാങ്ങിയിരുന്നുവെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സംശയം. 

വീട് പണിയാനാണ് ശാന്തകുമാര്‍ സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങിയത്. മൃതദേഹം കിടന്നതിന് സമീപം ഒരു ബൈക്കുമുണ്ട്. സംഭവത്തില്‍ മാരായമുട്ടം സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം