സഞ്ജയ് 
Kerala

ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനിടെ ഗോവയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വൈക്കം മറവന്‍തുരുത്ത് കടുക്കര സ്വദേശി കടുക്കര സന്തോഷ് നിവാസില്‍ സഞ്ജയ്(19)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്


പനാജി: ഗോവയില്‍ പുതുവത്സരാഘോഷത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വൈക്കം മറവന്‍തുരുത്ത് കടുക്കര സ്വദേശി കടുക്കര സന്തോഷ് നിവാസില്‍ സഞ്ജയ്(19)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോവയില്‍ കടലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം കുടുംബം തിരിച്ചറിഞ്ഞു. 

കൃഷ്ണദേവ്, ജയകൃഷ്ണന്‍ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം 29നാണ് സഞ്ജയ് പുതുവത്സര ആഘോഷത്തിന് ഗോവക്ക് പോയത്. 31ന് വാകത്തൂര്‍ ബീച്ചില്‍ ഡിജെ പാര്‍ട്ടിയില്‍ മൂവരും പങ്കെടുക്കുന്നതിനിടെ യുവാവിനെ കാണാതാവുകയായിരുന്നു

ഒന്നാം തീയതി വിവരം ഗോവ പൊലീസിനെ അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പിന്നീട് കുടുംബത്തെ അറിയിക്കുകയായിരുന്നു. ഗോവയിലെ മലായാളി സംഘടനകളുമായി ബന്ധപ്പെട്ട് ഗോവ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ചേരാനല്ലൂരില്‍ തടങ്കലില്‍ പാര്‍പ്പിച്ച 7 ഇതര സംസ്ഥാനക്കാരെ രക്ഷിച്ച് പൊലീസ്; പ്രതി പിടിയില്‍

'ജിഹാദി കമ്യൂണിസ്റ്റ്'; 'ഒരു കൊമ്പത്തെ തമ്പുരാന്റെയും, ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പോ പുല്ലേ എന്ന് പറയാത്തത്....'

'ഈ യാത്ര അധികമുണ്ടാകില്ല'; തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്ദന് വധഭീഷണി; പരാതി

കണ്ണൂരിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ കള്ളനോട്ട്; പിടികൂടിയത് 500ന്റെ 8 നോട്ടുകള്‍

SCROLL FOR NEXT