കൊല്ലപ്പെട്ട ആൽബർട്ട് അ​ഗസ്റ്റിൻ 
Kerala

ഒരുമാസത്തെ കാത്തിരിപ്പ്; സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

സുഡാനില്‍ ഇരു സേനകള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സുഡാനില്‍ ഇരു സേനകള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാളെ വൈകുന്നേരത്തോടെ എത്തിക്കുമെന്നാണ് വിവരം ലഭിച്ചതെന്ന് കുടുംബം അറിയിച്ചു. ഏപ്രില്‍ പതിനാലിനാണ് ഖാര്‍ത്തൂമിലെ ഫ്‌ലാറ്റില്‍ വെച്ച് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആര്‍ബര്‍ട്ട് അഗസ്റ്റിന്‍ (46) വെടിയേറ്റ് മരിച്ചത്.

ആല്‍ബര്‍ട്ടിനൊപ്പം ഈസ്റ്റര്‍ ആഘോഷത്തിന് എത്തിയ ഭാര്യ സൈബല്ലയുടെയും മകളുടെയും കണ്മുന്നില്‍ വെച്ചാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഭാര്യ സൈബല്ല സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടിയിരുന്നു. 

ആല്‍ബര്‍ട്ട് കൊല്ലപ്പെട്ട് രണ്ടുദിവസത്തിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിച്ചത്. ഓംഡര്‍മാനിലെ ടീച്ചിങ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ആല്‍ബര്‍ട്ട് കൊല്ലപ്പെട്ട് പന്ത്രണ്ട് ദിവസത്തിന് ശേഷം സൈബല്ലയേയും മകളേയും എംബസി രക്ഷപ്പെടുത്തി ഇന്ത്യയിലേക്ക് അയച്ചു. 

പിടിയിൽസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും