Kerala

കായലില്‍ ചാടിയ യുവതിയുടെ മകന്റെ മൃതദേഹവും കണ്ടെത്തി; ഭര്‍ത്താവിന് എതിരെ ബന്ധുക്കള്‍

കുണ്ടറ വെള്ളിമണ്ണില്‍ അഷ്ടമുടിക്കായലില്‍ ചാടിയ യുവതിയുടെ മകന്റെ മൃതദേഹവും കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുണ്ടറ വെള്ളിമണ്ണില്‍ അഷ്ടമുടിക്കായലില്‍ ചാടിയ യുവതിയുടെ മകന്റെ മൃതദേഹവും കണ്ടെത്തി. വെള്ളിമണ്‍ തോട്ടുംകര സ്വദേശി യശോധരന്‍ പിള്ളയുടെ മകള്‍ രാഖിയാണ് മൂന്നു വയസ്സുള്ള മകന്‍ ആദിയുമായി അഷ്ടമുടിക്കായലില്‍ ചാടിയത്. 23കാരിയായ രാഖിയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. 

ഇന്നലെ രാത്രി മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് കുണ്ടറ പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ അഷ്ടമുടിക്കായലില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തി. 

ഭര്‍ത്താവ് ഷിജുവുമായുള്ള ദാമ്പത്യ പ്രശ്നം ആത്മഹത്യയിലേക്ക് വഴിവച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ബസില്‍ കണ്ടക്ടറായ ഷിജു സ്ഥിരം മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT