സുബിന 
Kerala

ഭർതൃ സഹോദരൻ തീ കൊളുത്തി; യുവതിക്ക് ദാരുണാന്ത്യം; ഭർത്താവ് ​ഗുരുതരാവസ്ഥയിൽ

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് നടുക്കുന്ന സംഭവങ്ങൾ. വീട്ടിലെത്തിയ രഞ്ജിത്ത് മണ്ണെണ്ണ ഒഴിച്ച് രജീഷിനേയും സുബിനയേയും തീ കൊളുത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ഭർത്താവിന്റെ സഹോദ​രൻ തീ കൊളുത്തിയ സംഭവത്തിൽ യുവതി മരിച്ചു. കണ്ണൂർ പാട്യം പത്താക്കുന്നിലെ സുബിനയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് രജീഷിനും പൊള്ളലേറ്റിരുന്നു. ​രജീഷ് ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. കുടുംബാം​ഗങ്ങളെ തീ കൊളുത്തിയതിനു പിന്നാലെ രജീഷിന്റെ സഹോദരൻ രഞ്ജിത്ത് (47) ജീവനൊടുക്കി. 

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് നടുക്കുന്ന സംഭവങ്ങൾ. വീട്ടിലെത്തിയ രഞ്ജിത്ത് മണ്ണെണ്ണ ഒഴിച്ച് രജീഷിനേയും സുബിനയേയും തീ കൊളുത്തുകയായിരുന്നു. രജീഷും സുബിനയും ഇവരുടെ മകനും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണം. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രജീഷിന്റെ മകനും പൊള്ളലേറ്റു. സംഭവം നടക്കുമ്പോൾ ഇവരുടെ അമ്മ നളിനിയും വീട്ടിലുണ്ടായിരുന്നു. 

ആക്രമണം നടത്തിയ ശേഷം രഞ്ജിത്തിനെ കാണാതായിരുന്നു. പിന്നാലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

പൊള്ളലേറ്റ രജീഷിനേയും മകനേയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വീട്ടിൽ സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നു നാട്ടുകാർ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT