Kerala

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ ബേക്കറിയിലേക്ക് ഇടിച്ചു കയറി; കടയുടമ മരിച്ചു

കാര്‍ യാത്രക്കാരായ ആന്ധ്രാപ്രദേശ് സ്വദേശികളുടെ പരിക്ക് ഗുരുതരമല്ല.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചു കയറിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കടയുടമ മരിച്ചു. ആലിയാട് സ്വദേശി രമേശന്‍ (45) ആണ് മരിച്ചത്. 

കാറിലുണ്ടായിരുന്നത് ആന്ധ്രാപ്രദേശ് സ്വദേശികളാണ്. വെഞ്ഞാറമൂട് തണ്ടാംപൊയ്ക ജങ്ഷനു സമീപം ഇന്ന് പുലര്‍ച്ചെ 4.45 നാണ് അപകടം നടന്നത്.  എ പി 39 ആര്‍ എല്‍ 9990 നമ്പരിലുള്ള കാറാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. 

നെസ്റ്റ് ബേക്കറി എന്ന കടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. കാര്‍ യാത്രക്കാരായ ആന്ധ്രാപ്രദേശ് സ്വദേശികളുടെ പരിക്ക് ഗുരുതരമല്ല. ഇവരെ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്