The car costs 9 crores, and the toll will be cut by 130 rupees! പ്രതീകാത്മക ചിത്രം
Kerala

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

പൊലീസിനും റോള്‍സ് റോയ്‌സ് കമ്പനിക്കും പരാതി നല്‍കി ടോള്‍ പ്ലാസ അധികൃതര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കോഴിക്കോട് : ദേശീയപാത ബൈപാസില്‍ ഒളവണ്ണയില്‍ 130 രൂപയുടെ ടോള്‍ അടയ്ക്കാതെ, വെട്ടിച്ചു കടന്നത് 9 കോടിയിലധികം രൂപ വിലയുള്ള റോള്‍സ് റോയ്‌സ് കാര്‍.

തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോള്‍ പൊലീസിനും റോള്‍സ് റോയ്‌സ് കമ്പനിക്കും പരാതി നല്‍കി ടോള്‍ പ്ലാസ അധികൃതര്‍. എച്ച്ആര്‍ 72 കെ 7977 എന്ന ഹരിയാന രജിസ്‌ട്രേഷനുള്ള റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറാണ് കഴിഞ്ഞ 4ന് വൈകിട്ട് 3.36നു രാമനാട്ടുകരയില്‍ നിന്നു വെങ്ങളം ഭാഗത്തേക്കുള്ള ടോള്‍ വെട്ടിച്ചുകടന്നത്. ജീവനക്കാര്‍ ടോള്‍ ബാരിയര്‍ ആം അടയ്ക്കുന്നതിനു മുമ്പ് കാര്‍ അപ്പുറത്തെത്തി.

ഹരിയാന രജിസ്‌ട്രേഷനുള്ള മറ്റൊരു വാഹനം പല തവണയാണ് ടോള്‍ കൊടുക്കാതെ വെട്ടിച്ചു കടന്നത്. ദിനം പ്രതി ഒട്ടേറെ വാഹനങ്ങള്‍ ഇത്തരത്തില്‍ ടോള്‍ വെട്ടിച്ചുകടക്കുന്നതായും പൊലീസില്‍ ദൃശ്യങ്ങള്‍ സഹിതം പരാതിപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പൊലീസ് അന്വേഷിക്കുമ്പോള്‍, കാര്‍ വിറ്റതായാണ് രേഖകള്‍ പ്രകാരമുള്ള ഉടമകള്‍ പറയുന്നതെന്നും ടോള്‍ അധികൃതര്‍ പറയുന്നു.

The car costs 9 crores, and the toll will be cut by 130 rupees!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'