പ്രതീകാത്മക ചിത്രം 
Kerala

കാര്‍ മുന്നോട്ട് എടുത്തു, മുറ്റത്ത് കളിച്ച ഒന്നര വയസുകാരന്‍ ടയറിനടിയില്‍ പെട്ടു, ദാരുണാന്ത്യം 

വീട്ടുമുറ്റത്ത് ഒന്നര വയസുകാരനും മറ്റൊരു കുട്ടിയും കളിക്കുന്നതിനിടെയാണ് അപകടം.

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് ഉപ്പള സോങ്കാലിലാണ് സംഭവം നിസാര്‍-തസ്രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ്  മരിച്ചത്. 

വീട്ടുമുറ്റത്ത് ഒന്നര വയസുകാരനും മറ്റൊരു കുട്ടിയും കളിക്കുന്നതിനിടെയാണ് അപകടം. ഇതിനിടെയാണ് കാര്‍ വീട്ടുമുറ്റത്തേക്ക് കയറി വന്നത്. കാറിന്റെ മുന്നില്‍ നിന്ന കുഞ്ഞ് വാഹനത്തിന്റെ ടയറിനടിയില്‍പ്പെടുകയായിരുന്നു.ബന്ധുവാണ് കാറോടിച്ചിരുന്നത്. 


മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT