ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു/ ഫോട്ടോ: ടെലിവിഷന്‍ സ്‌ക്രീന്‍ഷോട്ട്‌ 
Kerala

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പുക ഉയരുന്നത് കണ്ട് യാത്ര ചെയ്തവര്‍ പുറത്തിറങ്ങി; ഒഴിവായത് വലിയ അപകടം

ഒരു കുട്ടിയുള്‍പ്പെടെ അഞ്ചുപേരായിരുന്നു കാറിനകത്ത് ഉണ്ടായിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  സി എച്ച് മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. 

ഒരു കുട്ടിയുള്‍പ്പെടെ അഞ്ചുപേരായിരുന്നു കാറിനകത്ത് ഉണ്ടായിരുന്നത്. കുറ്റിച്ചിറ സ്വദേശികളാണ് കാറില്‍ സഞ്ചരിച്ചത്.  മാങ്കാവില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോവുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. 

തീപിടിച്ച ഉടനെ പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിച്ചു. ബീച്ച് സ്‌റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. 2011 മോഡല്‍ ഡീസല്‍ കാറിനാണ് തീപിടിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

റെംഡെസിവിര്‍ നല്‍കിയത് അഞ്ചുപേര്‍ക്ക്, അവര്‍ ജീവനോടെ നമ്മോടൊപ്പമുണ്ട്; കള്ളം പറഞ്ഞ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: കെ മുരളീധരനെതിരെ വീണാ ജോര്‍ജ്

വൃത്താകൃതിയിലുള്ള കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പരിഷ്‌കരിച്ച സ്വിച്ച് ഗിയറുകള്‍; വരുന്നു ട്രയംഫ് ത്രക്സ്റ്റണ്‍ 400 പരിഷ്‌കരിച്ച പതിപ്പ്

കൈവരിയിൽ കിടക്കുന്നതിനിടെ കിണറ്റിലേക്ക് തലകുത്തി വീണു; യുവാവിന് ദാരുണാന്ത്യം