സീതാലക്ഷ്മി 
Kerala

ഒരു മാസമായി കുട്ടിക്ക് സ്കൂളിൽ പോകാൻ പേടി, മുൻപും ദേഹത്ത് അടിയുടെ പാടുകൾ

കുഞ്ഞിന്റെ ദേഹത്ത് നേരത്തേയും അടിയുടെ പാടുകൾ കണ്ടിരുന്നതായി മാതാപിതാക്കൾ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അധ്യാപിക ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയ കുഞ്ഞിന്റെ ദേഹത്ത് നേരത്തേയും അടിയുടെ പാടുകൾ കണ്ടിരുന്നതായി മാതാപിതാക്കൾ. ഒരു മാസത്തോളമായി കുട്ടി സ്കൂളിൽ പോകുമ്പോൾ കാണിച്ചിരുന്നതായും പൊലീസിനോട് മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായതിനു പിന്നാലെ അധ്യാപിക സീതാലക്ഷ്മിയെ സ്കൂൾ അധിക‍ൃതർ പുറത്താക്കി.

മട്ടാഞ്ചേരിയിലെ ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിൽ രണ്ടുമാസം മുൻപാണ് സീതാലക്ഷ്മി അധ്യാപികയായി പ്രവേശിച്ചത്. താത്കാലിക ജീവനക്കാരിയായിരുന്നു അവർ. മൂന്നര വയസുകാരനായ പ്ലേ സ്കൂൾ വിദ്യാർഥിയാണ് ആക്രമിക്കപ്പെട്ടത്. ചോദ്യത്തിന് ഉത്തരം നൽകിയില്ലെന്ന് പറഞ്ഞ് അധ്യാപികയായ സീതാലക്ഷ്മി കുട്ടിയെ ചൂരൽ കൊണ്ട് പലകുറി അടിക്കുകയായിരുന്നു.

കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കൾ തല്ലിയതിന്റെ പാടുകൾ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. വിദ്യാർഥിയെ മർദിച്ച കേസിൽ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT