ഫയല്‍ ചിത്രം 
Kerala

മദ്യപനെന്ന് വിളിച്ച് കണ്ടക്ടര്‍ മര്‍ദ്ദിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച കരള്‍ രോഗി മരിച്ചു

ആശുപത്രിയിൽ നിന്ന് പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ കഴിഞ്ഞ 20നാണ് അനിക്ക് മർദനമേറ്റതെന്ന് ബന്ധുക്കൾ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യപാനിയെന്ന് വിളിച്ച് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മര്‍ദ്ദിച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച കരള്‍ രോഗി മരിച്ചു. കൊല്ലം ഭാരതിപുരം സ്വദേശി അനിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചത്. 

ഗുരുതര കരള്‍രോഗിയായ അനി ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ സീറ്റില്‍ കിടന്ന് ഉറങ്ങിപ്പോയി. ഇതിനാണ് മദ്യപാനിയെന്ന് വിളിച്ച് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. കഴിഞ്ഞമാസം 20 നായിരുന്നു സംഭവം. 

ഇതേത്തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്ന ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ കണ്ടതോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് അനിയുടെ ആരോഗ്യനില വഷളായിരുന്നു. ഐസിയുവില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT